തിരുവനന്തപുരം: താൻ ഏറ്റവും കുഴപ്പക്കാരനാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പിണറായി വിജയൻെറ ആരോപണം ശ്രദ്ധയിൽപെടുത്തിയ മാധ്യമപ്രവ൪ത്തക൪ സ്വയം എങ്ങനെ വിലയിരുത്തുന്നു എന്ന്ചോദിച്ചപ്പോഴാണ് ഈ പ്രതികരണം.
ഏറ്റവുംവലിയ കാപട്യക്കാരനാണ് ഉമ്മൻചാണ്ടി എന്ന പിണറായിയുടെ ആരോപണം അത് അദ്ദേഹത്തിൻെറ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ (മാധ്യമങ്ങളുടെ) വിലയിരുത്തൽ എന്താണ്. ജനങ്ങളുടെ വിലയിരുത്തൽ മറ്റൊന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഖിയണിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാ൪ത്താസമ്മേളനത്തിനെത്തിയത്. ബ്രഹ്മകുമാരീസ് സംഘടനയാണ് രാഖി അണിയിച്ചത്.
അഹാഡ്സിൽ ജോലിചെയ്തിരുന്ന ആദിവാസികൾക്ക് വരുമാനം ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോംഗാ൪ഡ്, ഫോറസ്റ്റ് ഗാ൪ഡ് തുടങ്ങിയ തസ്തികകളിലേക്ക് പരിഗണിക്കും. അഹാ൪ഡ്സിൻെറ കാലാവധി കഴിഞ്ഞു. ഇനി നടത്തിയാൽ ചെലവ് സ൪ക്കാ൪ വഹിക്കണം. വയനാട്ടിൽ പുതിയ പദ്ധതിയിലേക്ക് കുറേപ്പേരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതാപൻ സമുദായത്തിൻെറ ആളല്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.എൻ. പ്രതാപൻ എം.എൽ.എ ഒരു സമുദായത്തിൻെറ ആളല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എത്രയോ വ൪ഷമായി എം.എൽ.എയും കോൺഗ്രസ് നേതാവുമാണദ്ദേഹം. ഗവ. ചീഫ്വിപ്പ് പി.സി. ജോ൪ജ് പ്രതാപനെതിരെ നടത്തിയ പരാമ൪ശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസ് നേതാക്കളെ ചീഫ്വിപ്പ് എന്തുകൊണ്ടാണ് പ്രകോപിപ്പിക്കുന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. ചീഫ്വിപ്പിനോട് മുഖ്യമന്ത്രിക്ക് മൃദുസമീപനമാണല്ലോ എന്ന് ചോദിച്ചപ്പോൾ തനിക്ക് എല്ലാവരോടും മൃദുസമീപനമാണെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.