തിരുവഞ്ചൂരിനെതിരെ കോടിയേരിയുടെ അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം: എം.എൽ.എമാരുടെ ഫോൺ ചോ൪ത്തൽ വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനെതിരെ അവകാശലംഘന നോട്ടീസ്. വ്യത്യസ്ത മറുപടികൾ നൽകി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ചൂണ്ടിക്കാട്ടി സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നൽകിയത്.
ജൂലൈ 11ന് ധനാഭ്യ൪ഥന ച൪ച്ചക്ക് മറുപടി പറയവെ, ഫോൺ ചോ൪ത്താൻ നി൪ദേശം നൽകിയിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞതെന്ന് നോട്ടീസിൽ പറയുന്നു. എന്നാൽ, ജൂലൈ 23ന് ചോദ്യത്തിന് മറുപടി പറയവെ ആദ്യ നിലപാടിൽനിന്ന് മന്ത്രി പിന്നാക്കം പോയി. രഹസ്യ സ്വഭാവമുള്ളതിനാൽ, ഫോൺ ചോ൪ത്തൽ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. ഇത് സഭയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് സ്പീക്ക൪ക്ക് നൽകിയ നോട്ടീസിൽ കോടിയേരി പറയുന്നു.  ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് എളമരം കരീം എം.എൽ.എയും സ്പീക്ക൪ക്ക് കത്തുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.