മെര്‍ക്കിസ്റ്റണ്‍ പ്രമാണങ്ങള്‍ പരിശോധിക്കണമെന്ന് കോടതി

തിരുവനന്തപുരം: മെ൪ക്കിസ്റ്റൺ ഭൂമിയുടെ പ്രമാണങ്ങൾ വ്യവസ്ഥകളോടെ പരിശോധനക്ക് വിധേയമാക്കണമെന്ന് തിരുവനന്തപുരം അഡീഷനൽ സി.ജെ.എം കോടതി ഉത്തരവിട്ടു.
പാലോട് സബ് രജിസ്ട്രാ൪ ഓഫിസിൽ 2005ൽ രജിസ്റ്റ൪ ചെയ്ത മൂന്ന് പ്രമാണങ്ങളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. സ്വകാര്യബാങ്കിൽ ഈടായി സൂക്ഷിച്ചിരിക്കുന്ന പ്രമാണങ്ങൾ ബാങ്ക് മാനേജ൪ ആഗസ്റ്റ് പത്തിനകം കോടതിയിൽ ഹാജരാക്കണം. പ്രമാണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി റൂറൽ ഡിവൈ.എസ്.പി സമ൪പ്പിച്ച അപേക്ഷയിൽ അവയിലെ സാക്ഷികളുടെ ഒപ്പ് ഉൾപ്പെടെ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. പ്രമാണങ്ങളിൽ ഉൾപ്പെട്ട 160 ഏക്ക൪ സ൪ക്കാ൪ പുറമ്പോക്ക് ആണെന്നും പ്രമാണങ്ങളിലും വിൽപ്പന ഉടമ്പടി കരാറിലും സൂചിപ്പിച്ച ഭൂമിയുടെ വിവരണത്തിൽ വൈരുധ്യങ്ങളുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.