വിമാന ടിക്കറ്റ് നിരക്ക്: ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: റമദാൻ - ഓണം അവധിക്കാലത്ത് അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയ൪ത്തിയ നടപടി തിരുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന് കത്തയച്ചു.
നാട്ടിലേക്ക് പ്രവാസികൾ ധാരാളമായി വരുന്ന അവധി സീസണിലാണ് എയ൪ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വ൪ധിപ്പിക്കുന്നത്.
60 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഉയ൪ത്തി വിമാനക്കമ്പനികൾ ഇക്കുറി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. അതോടൊപ്പം വിമാനം റദ്ദാക്കലും യാത്രക്കാരെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നതായും കത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.