ജയരാജന്‍െറ മകനെതിരായ പീഡനാരോപണം: നിയമപരമായി സാധ്യമായതെല്ലാം ചെയ്യും -ബിന്ദുകൃഷ്ണ

കണ്ണൂ൪: പി. ജയരാജൻെറ മകനെതിരെയുള്ള പീഡനാരോപണം സംബന്ധിച്ച് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ബിന്ദുകൃഷ്ണ. തനിക്കെതിരെ ജയരാജൻെറ വക്കീൽ നോട്ടീസ് ലഭിച്ചാൽ തൻേറടത്തോടെ നേരിടുമെന്നും അവ൪ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അവ൪. ഈ വിഷയത്തിൽ മഹിളാ അസോസിയേഷൻ മൗനത്തിൻെറ വല്മീകത്തിൽനിന്ന് പുറത്തുകടക്കണം. സ്ത്രീപീഡന കേസിൽ കോൺഗ്രസുകാരനായാലും കെ.എസ്.യു പ്രവ൪ത്തകനായാലും മഹിളാ കോൺഗ്രസിന് ഒരേ നിലപാടാണുള്ളത്. കൊല്ലത്തെ കെ.എസ്.യു നേതാവിനെതിരായ ആരോപണത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് എൻ.എസ്.യു നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ട്.
കണ്ണൂരിൽ പരാതികൊടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. പെൺകുട്ടിക്ക് പരാതിനൽകാൻ ധൈര്യം ലഭിക്കട്ടെയെന്ന് കരുതിയാണ് വാ൪ത്താസമ്മേളനം നടത്തി ഇക്കാര്യം പറഞ്ഞത്.
പെൺകുട്ടിയെ പാ൪ട്ടി ഗ്രാമത്തിൽ ഒളിപ്പിച്ചിരിക്കയാണ്. സത്യത്തെ എല്ലാ കാലവും മൂടിവെക്കാനാവില്ല. പി.ശശിയുടെ കാര്യത്തിലും സി.പി.എം ഇതേ നിലപാടായിരുന്നു ആദ്യഘട്ടത്തിൽ സ്വീകരിച്ചിരുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കോൺഗ്രസും കേരള സമൂഹവും തയാറാണെന്നും അവ൪ പറഞ്ഞു.
പെൺകുട്ടിക്ക് സംരക്ഷണം നൽകണമെന്നും വിഷയത്തിൽ ക൪ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിന്ദുകൃഷ്ണ, എ.ഐ.സി.സി അംഗം സുമ ബാലകൃഷ്ണൻ, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഫാത്തിമ റോഷൻ എന്നിവ൪ ജില്ലാ പൊലീസ് ചീഫ് രാഹുൽ ആ൪. നായരെ സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.