തിരുവനന്തപുരം: സംസ്ഥാന സ൪ക്കാറിൻെറ മദ്യനയത്തിനെതിരായ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഇതിന് സുപ്രീംകോടതിയിൽ വിദഗ്ധഅഭിഭാഷകരെ നിയോഗിക്കും. അഭിഭാഷകനെ നിയോഗിക്കാൻ അഡ്വക്കറ്റ് ജനറൽ കെ. പി ദണ്ഡപാണിയെയും നിയമവകുപ്പ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. സ൪ക്കാറിൻെറ മദ്യനയത്തിൽ വെള്ളം ചേ൪ക്കാനാവില്ലെന്ന് കോടതിയിൽ സ൪ക്കാ൪ വ്യക്തമാക്കും. ഘട്ടംഘട്ടമായി മദ്യ ഉപഭോഗം പരമാവധി കുറക്കുകയാണ് നയം. അതിൻെറ ഭാഗമായാണ് പുതിയ മദ്യനയം. ത്രീസ്റ്റാ൪ ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് നൽകേണ്ടെന്ന തീരുമാനം ഇതിനാണ്. അതിനെതിരെ ബാറുടമകൾ നൽകിയ അപ്പീലിൽ കോടതി വിധി എതിരായതിൽ സ൪ക്കാറിന് ദുഃഖമുണ്ട്. ഇക്കാര്യത്തിലെ കോടതിയുടെ വിലയിരുത്തൽ ഖേദകരമാണെന്നും കോടതിയെ അറിയിക്കും.
യോഗത്തിൽ എക്സൈസ് മന്ത്രി കെ.ബാബു, അഡ്വക്കറ്റ് ജനറൽ, നിയമവകുപ്പ് സെക്രട്ടറി രാമരാജപ്രേമദാസൻ തുടങ്ങിയവ൪ പങ്കെടുത്തു. മദ്യനയത്തിലെ ഭേദഗതി ഹൈകോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. ബാ൪ ദൂരപരിധി, ത്രീസ്റ്റാറുകൾക്ക് ബാ൪ ലൈസൻസ് നൽകൽ എന്നിവയിലെ ഭേദഗതിയാണ് സ്റ്റേ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.