സര്‍ക്കാര്‍ പരസ്യങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കണം -ഐ.എന്‍.എസ്

കോഴിക്കോട്: അച്ചടിമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കേരള സ൪ക്കാ൪ പരസ്യങ്ങളുടെ നിരക്ക് അടിയന്തരമായി വ൪ധിപ്പിക്കണമെന്ന്് ഇന്ത്യൻ ന്യൂസ്പേപ്പ൪ സൊസൈറ്റി കേരള റീജനൽ കമ്മിറ്റി ആവശ്യപ്പെട്ടു.
കൊച്ചിയിൽ ചേ൪ന്ന കമ്മിറ്റി യോഗത്തിൽ ചെയ൪മാൻ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാധ്യമങ്ങളുടെ പരസ്യക്കൂലി വ൪ഷങ്ങളോളം കുടിശ്ശികയാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മൂന്നുമാസത്തിലൊരിക്കൽ പരസ്യത്തുക പത്രസ്ഥാപനങ്ങൾക്ക്് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.