കാസ൪കോട്: കാസ൪കോട് കലക്ട്രേറ്റിന് മുന്നിൽ നടത്തുന്ന സമരം 100 ദിനം പിന്നിട്ടിട്ടും സ൪ക്കാ൪ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് തിരുവോണദിവസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി അറിയിച്ചു.
സമരം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനും സത്യഗ്രഹ സമിതിയോഗം തീരുമാനിച്ചു. അംബികാസുതൻ മാങ്ങാട് അധ്യക്ഷത വഹിച്ചു. ടി. ശോഭന, എം. സുൽഫത്ത്, ബി. മാധവി, എൻ. സുബ്രഹ്മണ്യൻ, പി.വി. സുധീ൪കുമാ൪, അഡ്വ. ടി.വി. രാജേന്ദ്രൻ, പി.ജെ. തോമസ്, രവി കയ്യൂ൪ തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.