കാഞ്ഞങ്ങാട്: സംസ്ഥാനത്തെ പൊലീസ് സേനയിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ഇത്തരം നീക്കത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ.
കാഞ്ഞങ്ങാട് റെസ്റ്റ് ഹൗസിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.കാസ൪കോട് പൊലീസ് ചീഫ് ആസ്ഥാനത്ത് സി.പി.എം അനുകൂല പൊലീസുകാരും പോഷകസംഘടനാ ഭാരവാഹികളും യോഗം ചേ൪ന്നത് സ൪ക്കാ൪ ഗൗരവത്തിലാണ് കാണുന്നത്. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്തും.
പൊലീസിന് അകത്ത് കലാപം ഉണ്ടാക്കാൻ ആലോചന നടത്തുന്നത് അനുവദിക്കില്ല. ഇവ൪ക്കെതിരെ നടപടിയെടുക്കും.നേരത്തേ, ജയിലിൽ കലാപം സൃഷ്ടിക്കാൻ ശ്രമം നടത്തിയിരുന്നു. ഉചിതമായി ഇടപെട്ട് അത് തടഞ്ഞതാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.