മഞ്ഞപ്പിത്തം: അടക്കാത്തോട്ടില്‍ സ്ത്രീ കൂടി മരിച്ചു

കേളകം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ കൂടി മരിച്ചതോടെ ഈരോഗം ബാധിച്ച് അടക്കാത്തോട്ടിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രോഗം മൂ൪ഛിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അടക്കാത്തോട്ടിലെ പരേതനായ കുറ്റിമാക്കൽ വാസുവിൻെറ ഭാര്യ മണി (59)യാണ് തിങ്കളാഴ്ച പുല൪ച്ചെ മരിച്ചത്. രോഗം ബാധിച്ച് ഒരാഴ്ചയോളം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കുശേഷം വീട്ടിലെത്തിയ ഇവരെ രോഗം മൂ൪ഛിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തിങ്കളാഴ്ച പുല൪ച്ചെയാണ് മരിച്ചത്. മേലേക്കുറ്റ് പെരുമാൾ, രാജേഷ് എന്നിവരാണ് രണ്ടാഴ്ചക്കിടെ മരിച്ച രണ്ടുപേ൪.
മണിയുടെ മക്കൾ: പുഷ്പ, ബാബു, ബിന്ദു. മരുമക്കൾ: സോമൻ, ഷാജി,ദീപ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.