മരണാനന്തരം ശരീരദാനത്തിന് സമ്മതപത്രവുമായി പാറക്കെട്ട് ഗ്രാമം

തലശ്ശരി: വടക്കുമ്പാട് പാറക്കെട്ട് സാംസ്കാരിക സമിതി വായനശാലയുടെ നേതൃത്വത്തിൽ 12ഓളം നവദമ്പതികളുൾപ്പെടെ 100ഓളം പേ൪ പരിയാരം മെഡിക്കൽ കോളജിലേക്ക് മരണാനന്തരം ശരീരം ദാനം ചെയ്യുന്ന സമ്മതപത്രം നൽകി. ഫെബ്രുവരി 27ന് നാൽപാടി മാധവി, ഭ൪ത്താവ് മൂ൪ക്കോത്ത് ദാമുവിന്റെ മൃതശരീരം പരിയാരം മെഡിക്കൽ കോളജ് വിദ്യാ൪ഥികൾക്ക് പഠനത്തിനായി നൽകിയിരുന്നു.
ഞായറാഴ്ച നടന്ന ചടങ്ങിൽ തലശ്ശേരി ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് വി.കെ. രാജീവൻ സമ്മതപത്രം ലാമിനേറ്റ് ചെയ്ത് മാധവിക്ക് നൽകി.
44 പേ൪ക്ക് കണ്ണുകൾ ദാനം ചെയ്ത 22 പേരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. ഇവ൪ക്ക് കണ്ണൂ൪ എവെയ്ക് സംഘടന നൽകിയ ഉപഹാരം ഡോ. വി.ഒ. മോഹൻബാബു വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വടക്കുമ്പാട് ഹൈസ്കൂളിലെ അശ്വന്ത്, ഹബിത, അനശ്വര എന്നിവ൪ക്ക് വായനശാല സെക്രട്ടറി ശ്രീധരൻ ഉപഹാരം നൽകി. സംഘാടക സമിതി ചെയ൪മാൻ പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. സി.ഒ.ടി. നസീ൪, എ.വി. രത്നകുമാ൪, പ്രദീപൻ തൈക്കണ്ടി എന്നിവ൪ സംസാരിച്ചു. ഇവരും ശരീരദാനം നടത്തുമെന്ന് സാക്ഷ്യപത്രം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.