ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്തത: സഹകരണം അനിവാര്യം -മുഖ്യമന്ത്രി

കോട്ടയം: ഭക്ഷ്യവിഭവങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സ൪ക്കാറിൻെറ പ്രവ൪ത്തനങ്ങൾക്കൊപ്പം ജനങ്ങളുടെ സഹകരണവും അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പരിയാരം വെറ്ററിനറി പോളിക്ളിനിക്കിനുവേണ്ടി നി൪മിക്കുന്ന പുതിയ ക്ളിനിക്കൽ കോംപ്ളക്സിൻെറ ശിലാസ്ഥാപനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറികൾ, ഇറച്ചി, മുട്ട, പാൽ തുടങ്ങിയവക്കെല്ലാം കേരളം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. മനസ്സുവെച്ചാൽ ഈ മേഖലകളിലെല്ലാം സ്വയംപര്യാപ്തത കൈവരിക്കാം. അതിന് സ൪ക്കാ൪ ശ്രമിച്ചുവരികയാണ്. ക൪ഷക൪ക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാണ് പരിയാരം വെറ്ററിനറി പോളിക്ളിനിക്കിൽ പുതിയ ക്ളിനിക്കൽ കോംപ്ളക്സ് നി൪മിക്കുന്നത്. ഒമ്പതു മാസംകൊണ്ട് നി൪മാണം പൂ൪ത്തിയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.