ഷാപ്പ് അനുവദിക്കുന്നതിന് പഞ്ചായത്തുകളുടെ അധികാരം പുന$സ്ഥാപിക്കാതെ യു.ഡി.എഫ് മദ്യനയം

പാലക്കാട്: പുതിയ മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം പുന$സ്ഥാപിക്കുമെന്ന് ഒരുവ൪ഷമായി ആവ൪ത്തിക്കുന്ന യു.ഡി.എഫ് സ൪ക്കാ൪ വാഗ്ദാനത്തിൽനിന്ന് മലക്കം മറിഞ്ഞു. ഇതേപ്പറ്റി അടുത്ത വ൪ഷം പരിശോധിക്കാമെന്ന് വ്യക്തമാക്കി സ൪ക്കാ൪ അധികാരമേറ്റ് 14 മാസങ്ങൾക്ക് ശേഷം യു.ഡി.എഫ് മദ്യനയം പുറത്തിറങ്ങി.
പലവിധ കാരണങ്ങളാൽ നിരവധിതവണ മാറ്റി വെച്ച മദ്യനയത്തിനാണ് ജൂലൈ 19ന് അന്തിമരൂപം നൽകിയത്. മദ്യനയം സംബന്ധിച്ച അറിയിപ്പുകൾ 21ന് വൈകീട്ട്  എക്സൈസ് സ൪ക്കിൾ ഓഫിസുകളിലെത്തി.
2011-12 വ൪ഷം തന്നെ ത്രീ സ്റ്റാ൪ പദവിയുള്ള ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് നൽകുന്നത് നി൪ത്തലാക്കിയെന്ന് മദ്യനയത്തിൽ പറയുന്നു. 2012-13 വ൪ഷം ഫോ൪ സ്റ്റാ൪ മുതലുള്ള ഹോട്ടലുകൾക്കാണ് ബാ൪ ലൈസൻസ് നൽകിക്കൊണ്ടിരിക്കുന്നത്. 2013-14 മുതൽ ഫൈവ് സ്റ്റാ൪ ഹോട്ടലുകൾക്ക് മാത്രമാവും ബാ൪ ലൈസൻസ് നൽകുക. സംസ്ഥാനത്ത് ആകെ 717 ബാ൪ ഹോട്ടലുകൾ പ്രവ൪ത്തിക്കുന്നുണ്ട്.
നയത്തിലെ പ്രധാന ഭാഗങ്ങൾ: ബാ൪ ലൈസൻസുകൾ നൽകുന്നത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനാണ്. ബാറുകളുടെ പ്രവ൪ത്തനസമയം മൂന്ന് മണിക്കൂ൪ വെട്ടിച്ചുരുക്കിയിട്ടുണ്ട്. പഞ്ചായത്തുകളിൽ മൂന്ന് കിലോമീറ്റ൪ ചുറ്റളവിനുള്ളിലും നഗരസഭകളിൽ ഒരു കിലോമീറ്ററിനുള്ളിലും രണ്ട് മദ്യശാലകൾ പ്രവ൪ത്തിക്കാനനുവദിക്കില്ല. മദ്യം വാങ്ങുന്നയാളുടെ പ്രായപരിധി 18ൽ നിന്ന് 21 വയസ്സാക്കി മാറ്റിയിട്ടുണ്ട്.
പരമ്പരാഗത മദ്യവ്യവസായ മേഖലയെ സംരക്ഷിക്കും. സൊസൈറ്റി അടിസ്ഥാനത്തിൽ കള്ള് കച്ചവടം അനുവദിക്കില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലാകും ഷാപ്പുകളെ കണക്കാക്കുക. എന്നാൽ, തൃശൂ൪ താലൂക്കിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് റേഞ്ച് അല്ലെങ്കിൽ താലൂക്ക് അടിസ്ഥാനത്തിൽ കള്ളുകച്ചവടം നടത്താം.
ഷാപ്പുകളുടെ പ്രവ൪ത്തനത്തിന് കുറഞ്ഞത് 50 തെങ്ങുകളും അഞ്ച് തൊഴിലാളികളും അല്ലെങ്കിൽ 20 ചൂണ്ടപ്പനകളും രണ്ട് തൊഴിലാളികളും എന്ന നിബന്ധനക്ക് പുതിയ മദ്യനയത്തിലും ഇളവില്ല. 2011-12 വ൪ഷം കള്ളുഷാപ്പുകൾ നടത്തിയവ൪ക്ക് 2012-13 വ൪ഷത്തിലും മുൻഗണന നൽകും. ഷാപ്പ് നടത്തുന്നവ൪ പിൻവാങ്ങിയാൽ തൊഴിലാളികളുടെ സമിതികൾക്ക് ഇവ ഏറ്റെടുക്കാം.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.