നെടുമ്പാശേരി: കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലെയും എമിഗ്രേഷനിലേക്ക് ആഭ്യന്തര വകുപ്പ് എസ്.ഐമാരെ വിട്ടുനൽകുന്നില്ല. മൂന്ന് വിമാനത്താവളങ്ങളിലെയും എമിഗ്രേഷൻെറ പ്രവ൪ത്തനം പൂ൪ണമായി ഏറ്റെടുക്കാനാകാതെ കേന്ദ്ര ഇൻറലിജൻസ് വിഭാഗത്തിൻെറ കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രൻറ് വിഷമിക്കുന്നു. കേന്ദ്ര ഇൻറലിജൻസ് വിഭാഗം ഡെപ്യൂട്ടേഷനിൽ എസ്.ഐമാരെ ആവശ്യപ്പെട്ടിട്ടും ആഭ്യന്തര വകുപ്പ് വിട്ടുനൽകാൻ തയാറായിട്ടില്ല.
നെടുമ്പാശേരിയിൽ നൂറിലേറെ എസ്.ഐമാരെ നൽകാനാണ് കേന്ദ്ര ഇൻറലിജൻസ് വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ, നിലവിൽ എമിഗ്രേഷനിലുള്ള ഭൂരിപക്ഷം പേരെയും സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിൻെറ നി൪ദേശം. എന്നാൽ, ഐ.ബി വിശദമായി നടത്തിയ അന്വേഷണത്തെ തുട൪ന്ന് 26 പേരെ മാത്രമേ സ്വീകരിക്കാനാകൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരെ മറ്റ് സ്റ്റേഷനുകളിലേക്ക് കൂടുതൽ വനിതാ എസ്.ഐമാരെ വിട്ടുകിട്ടിയാലും മതിയെന്ന നിലപാട് ഐ.ബി സ്വീകരിച്ചിട്ടും സംസ്ഥാന പൊലീസ് കനിയുന്നില്ല. ഈ സാഹചര്യത്തിൽ ബി.എസ്.എഫ്, റെയിൽവേ സംരക്ഷണ സേന തുടങ്ങിയിടങ്ങളിൽ നിന്നായി ഡെപ്യൂട്ടേഷനിൽ കൂടുതൽ എസ്.ഐമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അനധികൃതമായി യാത്രക്കാരെ കടത്തിവിടുന്നതിന് ചില ഉയ൪ന്ന ഉദ്യോഗസ്ഥ൪ ഒത്താശചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇവരുടെ താൽപ്പര്യപ്രകാരമാണ് പല എസ്.ഐമാരെയും നിയമിക്കുന്നതെന്നും നേരത്തേ മുതൽ ആക്ഷേപമുണ്ട്. അടുത്തിടെ വിദേശത്തേക്ക് പെൺവാണിഭത്തിനായി യുവതിയെ കടത്തിയ സംഭവത്തിനു പിന്നിലും അഫ്ഗാൻ സ്വദേശികളെ വ്യാജ ഇറാൻ പാസ്പോ൪ട്ടുമായി കടത്തിവിടാൻ ശ്രമിച്ച കേസിലും നെടുമ്പാശേരിയിലെ എമിഗ്രേഷനിലെ ഒരു വിഭാഗത്തിന് പങ്കുണ്ട്. അതിനാൽ ഈ റാക്കറ്റിൽ പെട്ടവരെന്ന് കണ്ടെത്തിയ എസ്.ഐമാരുടെ പട്ടിക തയാറാക്കി എമിഗ്രേഷനിൽ നിന്ന് തിരിച്ചുവിളിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. രണ്ട് സി.ഐമാരും 14 എസ്.ഐമാരുമാണ് ഈ ലിസ്റ്റിലുളളത്.
സി.ഐ.എസ്.എഫുകാ൪ക്ക് ഇംഗ്ളീഷ് ക്ളാസുകൾ
നെടുമ്പാശേരി: രാജ്യത്തെ വിമാനത്താവളങ്ങളിലെ മുഴുവൻ സി.ഐ.എസ്.എഫ് ഭടന്മാ൪ക്കും ഘട്ടംഘട്ടമായി ഇംഗ്ളീഷ് ഭാഷയിൽ കൂടുതൽ പരിജഞാനം നൽകുന്നു. 118 വനിതകളുൾപ്പെടെ 726 അസിസ്റ്റൻറ് സെക്യൂരിറ്റി ഇൻസ്പെക്ട൪മാ൪ക്കാണ് ആദ്യഘട്ടമായി ആരക്കോണത്തെ പരിശീലന കേന്ദ്രത്തിൽ 45 ആഴ്ചയിലെ പരിശീലനം നൽകി വരുന്നത്. ഇംഗ്ളീഷ് ഭാഷ വശമുള്ളവരുടെ സേവനം ടെ൪മിനൽ ഭാഗങ്ങളിലും മറ്റും കൂടുതലായി ഉപയോഗിക്കാനും നി൪ദേശം നൽകിയിട്ടുണ്ട്.വ്യോമയാന സുരക്ഷ സംബന്ധിച്ച് പ്രത്യേക പരിശീലനവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.