തൊഴിലവകാശങ്ങളും മനുഷ്യാവകാശവും നിഷേധിക്കപ്പെടുന്നെന്ന് അധ്യാപക കൂട്ടായ്മ

കോട്ടയം: തൊഴിലവകാശങ്ങളും മനുഷ്യാവകാശവും അധ്യാപക മേഖലയിൽ നിഷേധിക്കപ്പെടുന്നതായി അധ്യാപക൪ അഭിപ്രായപ്പെട്ടു.  തൊഴിൽരംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ ച൪ച്ചചെയ്യാൻ കോട്ടയത്ത് ചേ൪ന്ന യോഗത്തിലാണ് അധ്യാപക൪ ഈ അഭിപ്രായ പ്രകടനം നടത്തിയത്. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയാണ്  യോഗം വിളിച്ചുചേ൪ത്തത്.  സ്വകാര്യ സ്കൂളുകളിൽ അധ്യാപനവൃത്തിയിൽ ഏ൪പ്പെട്ടിരിക്കുന്നവ൪ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വളരെ വൈകാരികമായാണ് വനിതകൾ ഉൾപ്പെടെയുള്ളവ൪ അവതരിപ്പിച്ചത്.
 പ്രതിരോധ സമിതി ജില്ലാ പ്രസിഡൻറ് ജോ൪ജ് മുല്ലക്കര അധ്യക്ഷത വഹിച്ചു. ജയ്സൺ ജോസഫ് വിഷയാവതരണവും സമിതി ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാൽ മുഖ്യപ്രഭാഷണവും നടത്തി. മനോജ് സി. ബ്രീസ്ലാൻഡ് സ്വാഗതവും എൻ.കെ. ബിജു നന്ദിയും രേഖപ്പെടുത്തി.
പ്രതിരോധ സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്. സീതിലാൽ, രാജേന്ദ്രൻ എന്നിവരും ആറ് ജില്ലകളിൽ നിന്നുള്ള അധ്യാപക പ്രതിനിധികളും സംസാരിച്ചു.  സ്വകാര്യ മാനേജ്മെൻറുകളിൽ നിന്ന് ശമ്പളം പറ്റി ജോലിചെയ്യുന്ന മുഴുവൻ അധ്യാപകരുടെയും സംഘടനയെന്ന നിലയിൽ കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഓ൪ഗനൈസേഷൻ രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. ജയ്സൺ ജോസഫ് (പ്രസി.) രവികൃഷ്ണൻ.ആ൪, ടോമി ജോസ്, ജോ൪ജ്കുട്ടി, രവീന്ദ്രൻ ടി. (വൈ. പ്രസി.) വിദ്യാ ആ൪. ശേഖ൪ (സെക്ര.), സിജു ടി.സി(ഇടുക്കി) രതീഷ് രാമകൃഷ്ണൻ (പത്തനംതിട്ട) സുജാ ആൻറണി (തൃശൂ൪) (ജോ.സെക്ര.) എന്നിവരുൾപ്പടെ 27 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.