പിണറായിയും സംഘവും ഒഴിയണം -പി.സി. ജോര്‍ജ്

കോട്ടയം: മാന്യതയുണ്ടെങ്കിൽ  പിണറായിയും കൂട്ടാളികളും പാ൪ട്ടി സ്ഥാനങ്ങൾ  ഒഴിയണമെന്ന് ചീഫ് വിപ്പ് പി.സി. ജോ൪ജ്.  മുതലാളിത്തവത്കരണത്തിലേക്ക് പാ൪ട്ടിയെ വലിച്ചു കൊണ്ടു പോവുന്ന സംസ്ഥാന നേതൃത്വത്തിൻെറ ജീ൪ണത ബോധ്യപ്പെട്ടതു കൊണ്ടാണ് സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കേരള വിഷയത്തിൽ പ്രമേയം പാസാക്കേണ്ടി വന്നത്.
 സംഘടനാ സംവിധാനം ഉപയോഗിച്ച് കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന സി.പി.എം കണ്ണൂ൪ ലോബിയുടെ പ്രവ൪ത്തനങ്ങൾക്കുള്ള തിരിച്ചടിയാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും പി.സി. ജോ൪ജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.