ഗുരുവായൂ൪: ഭക്ഷ്യവിഷബാധയെത്തുട൪ന്ന് ഗുരുവായൂരിലെ ഹോട്ടൽ അടപ്പിച്ചു. കിഴക്കെനടയിലെ കനിഷ്ക ഹോട്ടലിൽനിന്ന് ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെത്തുട൪ന്നാണ് നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും ചേ൪ന്ന് ഹോട്ടൽ അടപ്പിച്ചത്. ആ൪ത്താറ്റ് സ്വദേശി പൊട്ടൻകുളങ്ങര വീട്ടിൽ മോഹനൻ (മോനായി-46), ഭാര്യ അബിത (27), ഒന്നര വയസ്സുള്ള മകൻ ആദിദേവ് എന്നിവ൪ക്കാണ് ശാരീരിക അസ്വസ്ഥതകൾ കണ്ടത്. അബിതയെ കുന്നംകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി മകനെ ഡോക്ടറെ കാണിക്കാൻ ഗുരുവായൂരിലെത്തി തിരിച്ചുപോകുന്നതിനിടെയാണ് ഇവ൪ ഹോട്ടലിൽ നിന്ന് വെള്ളയപ്പവും ചിക്കൻ കറിയും താറാവിറച്ചിയും കഴിച്ചത്. വ്യാഴാഴ്ച രാവിലെ ഛ൪ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുട൪ന്ന് ആശുപത്രിയിലെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഗുരുവായൂ൪ സി.ഐ കെ.ജി.സുരേഷിന് പരാതി നൽകിയതിനെത്തുട൪ന്നാണ് പൊലീസും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചത്. എസ്.ഐ എം.ഡി.രാജപ്പൻ, ഹെൽത്ത് ഇൻസ്പെക്ട൪മാരായ രാജൻബാബു, സി.കെ.അജിത്കുമാ൪ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടലിൽ നിന്ന് പരിശോധനകൾക്കായി ഇറച്ചികളുടെ സാമ്പിളും എടുത്തിട്ടുണ്ട്. സ൪ക്കാ൪ ആരോഗ്യ വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.