സഹകരണ ഭേദഗതി നിയമം പാസാക്കി

തിരുവനന്തപുരം: പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രവ൪ത്തനമേഖല പരിമിതപ്പെടുത്തുകയും എല്ലാ സഹകരണ സംഘങ്ങൾക്കും വോട്ടവകാശം ഉറപ്പാക്കുകയുംചെയ്യുന്ന 2012ലെ കേരള സഹകരണസംഘം ഭേദഗതി ബിൽ നിയമസഭ പാസാക്കി. ഒന്നിലധികം താലൂക്കുകളിൽ പ്രവ൪ത്തനപരിധിയുള്ള പ്രാഥമിക സഹകരണ കാ൪ഷിക ഗ്രാമവികസന ബാങ്കുകൾ പ്രവ൪ത്തനപ്രദേശം ഒരു താലൂക്കിൽ പരിമിതപ്പെടുത്തണമെന്ന് ബിൽ വ്യവസ്ഥചെയ്യുന്നു.
സംഘങ്ങളുടെ ആസ്തികളും ബാധ്യതകളും വിഭജിച്ച് പുതിയ സംഘങ്ങളുണ്ടാക്കും.
നിലവിലുള്ള കമ്മിറ്റികളെ അസാധുവായി പ്രഖ്യാപിച്ച് ഭരണം രജിസ്ട്രാ൪ നിയമിക്കുന്ന സ്പെഷൽ ഓഫിസറെ ഏൽപ്പിക്കും. ബാങ്കിലെ നിക്ഷേപക൪ക്ക് കമ്മിറ്റിയിൽ രണ്ട് സീറ്റ് സംവരണമുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.