മാനന്തവാടി: യുവതി മക്കളെയും കൊണ്ട് പുഴയിൽ ചാടിയതായി സംശയം. തവിഞ്ഞാൽ വിമലനഗ൪ മൈലാടി പുത്തൻവീട് മനോജിൻെറ ഭാര്യ ശ്രീജ എന്ന വിനോദിനി (37) ആണ് മക്കളായ ജിഷ്ണു (11), ജിസ്ന (ഒമ്പത്) എന്നിവരെയുംകൊണ്ട് മക്കിക്കൊല്ലി വെള്ളിരിപാലം പൊള്ളപാറ പുഴയിൽ ചാടിയത്. ബുധനാഴ്ച ഉച്ചക്കുശേഷമാണ് സംഭവമെന്ന് നാട്ടുകാ൪ പറഞ്ഞു. പുഴക്കരയിൽ ഇവരുടെതെന്ന് സംശയിക്കുന്ന മൂന്ന് കുടകൾ കണ്ടെത്തിയതാണ് സംശയത്തിന് തുടക്കം.
ബുധനാഴ്ച ഉച്ചക്ക് 12.30ന് യുവതിയെയും മക്കളെയും ഈ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാ൪ പറഞ്ഞു. ശ്രീജ തയ്യൽ ജോലിക്കാരിയാണ്. ഉച്ചക്ക് സുഹൃത്തിൻെറ ഫോണിൽ വിളിച്ച് പുഴയിൽ ചാടിമരിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇയാളാണ് പൊലീസിൽ വിവരം നൽകിയത്. ബന്ധു വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാതിരുന്നതോടെ വ്യാഴാഴ്ച രാവിലെ തലപ്പുഴ പൊലീസ് സ്ഥലത്തെത്തി . തുട൪ന്ന് മാനന്തവാടി ഫയ൪ഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തിരച്ചിലിൽ ഇവരുടെ ചെരുപ്പുകൾ പുഴയിൽനിന്ന് കണ്ടെത്തി. ഉച്ചയോടെ കൽപറ്റയിൽനിന്ന് മോട്ടോ൪ ഘടിപ്പിച്ച ബോട്ടുകൊണ്ടുവന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുട൪ന്ന് കൽപറ്റ തു൪ക്കി ജീവൻ രക്ഷാസമിതി പ്രവ൪ത്തക൪ എത്തി തിരച്ചിൽ നടത്തി. വൈകുന്നേരം അഞ്ചുമണിയോടെ തിരച്ചിൽ നി൪ത്തി. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. നേവി, മുങ്ങൽ വിദഗ്ധരുടെ സഹായത്തിനും റവന്യൂ അധികൃത൪ ശ്രമം തുടങ്ങി.
കുടുംബ കലഹമാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാമുകനെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 12 വ൪ഷം മുമ്പാണ് കോളയാട് സ്വദേശിയായ മനോജ് ശ്രീജയെ വിവാഹം കഴിച്ചത്. നാലുവ൪ഷം മുമ്പാണ് വിമലനഗറിൽ താമസം തുടങ്ങിയത്. മനോജ് മാനന്തവാടിയിൽ തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. തവിഞ്ഞാൽ സെൻറ് തോമസ് യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാ൪ഥിയാണ് ജിഷ്ണു. ജിസ്ന നാലാം ക്ളാസിലും.
സംഭവമറിഞ്ഞ് മാനന്തവാടി തഹസിൽദാ൪ പി.പി. കൃഷ്ണൻകുട്ടി, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻറ് ലിസി ജോസ് തുടങ്ങിയവ൪ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.