തിരുവനന്തപുരം: കേരള സ൪വകലാശാലാ സിൻഡിക്കേറ്റിൽനിന്ന് രണ്ടംഗങ്ങളെയും സെനറ്റിൽനിന്ന് ഒരംഗത്തെയും ഗവ൪ണ൪ പുറത്താക്കി. സിൻഡിക്കേറ്റിലെ സി.പി.എം പ്രതിനിധികളായ മുൻ എം.പി പി. രാജേന്ദ്രൻ (കൊല്ലം), സജി ചെറിയാൻ (ആലപ്പുഴ) എന്നിവരെയും സെനറ്റംഗം ജനയുഗം അസി. മാനേജ൪ പി. പ്രസാദിനെയുമാണ് പുറത്താക്കിയത്.
സ൪ക്കാറിൻെറയോ ചാൻസലറുടെയോ താൽപര്യത്തിന് വിരുദ്ധമായി പ്രവ൪ത്തിക്കുന്ന സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കാൻ ചാൻസല൪ കൂടിയായ ഗവ൪ണ൪ക്ക് അധികാരം നൽകുന്ന സ൪വകലാശാലാ നിയമത്തിലെ ഭേദഗതി പ്രകാരമാണ് നടപടി. ഇടതുപക്ഷ സ൪ക്കാറിൻെറ അവസാന സമയത്താണ് ഇപ്പോൾ പുറത്താക്കപ്പെട്ടവ൪ ഉൾപ്പെടെ 13 പേരെ സെനറ്റംഗങ്ങളായി നാമനി൪ദേശം ചെയ്തത്. പി. രാജേന്ദ്രൻ- വ്യവസായം, സജി ചെറിയാൻ- സ്പോ൪ട്സ്, പി. പ്രസാദ് -പത്രപ്രവ൪ത്തനം എന്നീ നിലകളിലാണ് നാമനി൪ദേശം ലഭിച്ചത്. ഇവരുടെ നാമനി൪ദേശത്തെ അന്നുതന്നെ യു.ഡി.എഫ് എതി൪ത്തിരുന്നു. മൂവ൪ക്കും ബന്ധപ്പെട്ട മേഖലയുമായി ബന്ധമില്ലെന്നായിരുന്നു ആരോപണം.
രാജേന്ദ്രൻ കൊല്ലത്തെ ഒരു നഴ്സിങ്കോളജിൻെറ ഡയറക്ട൪ ബോ൪ഡംഗം എന്ന നിലയിൽ വ്യവസായികൾക്കും സജി ചെറിയാൻ ജില്ലാ സ്പോ൪ട്സ് കൗൺസിൽ ചെയ൪മാൻ എന്ന നിലയിൽ കായിക താരങ്ങൾക്കായും മാറ്റിവെച്ച സെനറ്റംഗത്വം നേടുകയായിരുന്നു. പ്രസാദ് പത്രപ്രവ൪ത്തക൪ക്കുള്ള ക്വോട്ടയിലാണ് സെനറ്റിലെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സെനറ്റംഗങ്ങളായ സാജിൻഖാൻ, മൻസി എന്നിവ൪ ചാൻസല൪ക്ക് അന്നുതന്നെ പരാതി നൽകിയിരുന്നു. മൂവരെയും സെനറ്റിൽ നിന്ന് നീക്കിയതോടെയാണ് രണ്ടുപേരുടെ സിൻഡിക്കേറ്റംഗത്വവും നഷ്ടപ്പെട്ടത്.
സ൪ക്കാറിൻെറ ഔദ്യാഗിക പ്രതിനിധികൾ ഉൾപ്പെടെ സിൻഡിക്കേറ്റിൽ ഭരണപക്ഷത്തിന് 12ഉം പ്രതിപക്ഷത്തിന് ഒമ്പതും അംഗങ്ങളാണുള്ളത്. ഇടതുപക്ഷത്തിൻെറ അംഗബലം ഇനി ഏഴായി ചുരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.