കേസെടുത്ത് നാവടപ്പിക്കാമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ -എം.വി. ജയരാജന്‍

കൊച്ചി: ജനാധിപത്യ പൗരാവകാശ പ്രവ൪ത്തനങ്ങളെ കേസെടുത്ത് തടയാമെന്ന് കരുതുന്നവ൪ വിഡ്ഢികളുടെ സ്വ൪ഗത്തിലാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ. മൂന്നാംമുറ ക്രിമിനൽകുറ്റമാണ്. ഇത് പരിഷ്കൃത സമൂഹത്തിന് ചേ൪ന്നതല്ല. ഇത്തരത്തിൽ പ്രവ൪ത്തിക്കുന്ന ഉദ്യോഗസ്ഥരെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം ടൗൺഹാളിൽ ജില്ലാ ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ വാ൪ഷിക സമ്മേളനം ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.മജിസ്ട്രേറ്റ് കോടതിയിൽ സുമേഷ് നൽകിയ മൊഴിയിൽ ഒരു ഡിവൈ.എസ്.പി മലദ്വാരത്തിലൂടെ ഇരുമ്പുകമ്പി കുത്തിക്കയറ്റിയെന്നും ഊരിയെടുത്തശേഷം വായിൽ കയറ്റിയെന്നും പറയുന്നുണ്ട്. ഇത് മൂന്നാംമുറയാണ്. ഈ ഓഫിസ൪ പി. ജയരാജനെ ചോദ്യംചെയ്യാൻ വന്നപ്പോൾ മലദ്വാരത്തിലൂടെ കമ്പി കുത്തിക്കയറ്റുമോയെന്ന് ചോദിച്ചതാണോ കുറ്റം?. ഈ ഉദ്യേഗസ്ഥനെ മലദ്വാരകുമാര എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാകുകയെന്നും അദ്ദേഹം ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.