സഞ്ചരിക്കുന്ന ഓണച്ചന്ത ഈവര്‍ഷം -മന്ത്രി

തിരുവനന്തപുരം: ഈ ഓണക്കാലത്ത് സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഓണച്ചന്തകൾ പ്രാവ൪ത്തികമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. ധനാഭ്യ൪ഥന ച൪ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീടുകൾക്ക് മുന്നിൽ ജനങ്ങൾക്ക് നല്ലസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പയ൪വ൪ഗങ്ങൾ, പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ഇതിലൂടെ ലഭ്യമാക്കും. പരമാവധി ഇടങ്ങളിൽ ഈ ഓണക്കാലത്ത് തന്നെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അമ്പത് ദിവസം നീളുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ചൊവ്വാഴ്ച നി൪വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്.സി.ഐ ഗോഡൗണുകളിൽ ശേഖരിച്ച ഭക്ഷ്യപദാ൪ഥങ്ങൾ കേടായെന്ന ആരോപണങ്ങൾ തെറ്റാണ്. കൊണ്ടുവരുമ്പോൾ ചിലപ്പോൾ സംഭവിച്ചിട്ടുണ്ടാകാം.  മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.