തിരുവനന്തപുരം: കവിയൂ൪ കേസിൽ തുടരന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ അന്വേഷണസംഘത്തിന് സി.ബി.ഐ കോടതിയുടെ അന്ത്യശാസനം. ജൂലൈ 24നകം റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്നാണ് കോടതി സി.ബി.ഐക്ക് നി൪ദേശം നൽകിയത്. ഒരു മാസം സമയം വേണമെന്നാവശ്യപ്പെട്ട് സി.ബി.ഐ അന്വേഷണസംഘം സമ൪പ്പിച്ച അപേക്ഷ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ടി.എസ്.പി.മൂസത് തള്ളി. കോടതി നൽകിയ മൂന്നു മാസസമയം അവസാനിച്ച സാഹചര്യത്തിലാണ് കേസ് ശനിയാഴ്ച പരിഗണിച്ചത്.
കവിയൂ൪ കേസിൽ പീഡനത്തിനിരയായ അനഘയെ രാഷ്ട്രീയക്കാ൪ ഉൾപ്പടെയുള്ള ഉന്നത൪ പീഡിപ്പിച്ചെന്ന ആരോപണം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ പ്രത്യേക കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.