മോഹനന്റെ അറസ്റ്റില്‍ അദ്ഭുതമില്ല -രമ

വടകര: ടി.പി വധക്കേസിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനൻ മാസ്റ്ററെ അറസ്റ്റ് ചെയ്തതിൽ അദ്ഭുതപ്പെടാനില്ലെന്നും ഇതിലും വലിയ നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ മാധ്യമത്തോട് പറഞ്ഞു. ചന്ദ്രശേഖരന് നേരെയും ആ൪.എം.പിക്കുനേരെയും ഭീഷണി ഉയ൪ത്തുന്നതിൽ മോഹനൻ മാസ്റ്റ൪ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ജില്ലയിലെ പാ൪ട്ടി നിയന്ത്രിക്കുന്നതിനോടൊപ്പം  പ്രത്യേകിച്ച് ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ പ്രവ൪ത്തനത്തിന് നേതൃത്വം വഹിക്കുന്നതിലും പ്രധാന പങ്ക് ആണ് മോഹനൻ മാസ്റ്റ൪ക്ക് ഉള്ളത്.
 ഈ സാഹചര്യത്തിൽ ചന്ദ്രശേഖരന്റെ കൊലപാതകം ഉൾപ്പെടെ എല്ലാ കാര്യത്തിലും മോഹനൻ മാസ്റ്റ൪ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കുള്ള ബന്ധം ബഹുജനങ്ങൾ നേരത്തേ വിലയിരുത്തിയതാണ്. അന്വേഷണ സംഘം ശരിയായ ദിശയിൽ സഞ്ചരിക്കുന്നുവെന്നതിന്റെ തെളിവാണ് അറസ്റ്റെന്നും  രമ  വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.