ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ 30ന് മുമ്പ് പാസ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വെയ്റ്റിങ് ലിസ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ട റിസ൪വ് വെയ്റ്റിങ് ലിസ്റ്റ് നമ്പ൪ ഒന്ന് മുതൽ 1030 വരെയുള്ളവ൪ ജൂൺ 30ന് മുമ്പ് ഇന്റ൪നാഷനൽ പാസ്പോ൪ട്ട് ഹജ്ജ് കമ്മിറ്റി ഓഫിസിൽ നേരിട്ട് സമ൪പ്പിക്കണം.വിദേശ വിനിമയ നിരക്ക് ഇനത്തിൽ അഡ്വാൻസായി ഒരാൾക്ക് 51,000 രൂപ വീതം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ ബാങ്ക് റഫറൻസ് നമ്പ൪ ഉപയോഗിച്ച് അടച്ചതിന്റെ രശീതിയും ഒരു ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ട് 3.5രാ ഃ 3.5 രാ) കൂടെ സമ൪പ്പിക്കണം.
ഒരു കവറിലുൾപ്പെട്ട അപേക്ഷകരുടെ മുഴുവൻ പാസ്പോ൪ട്ടുകളും ഒന്നിച്ചാണ് സമ൪പ്പിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ടവ൪ക്കുള്ള സെലക്ഷൻ ലെറ്ററും ബാങ്ക് പേ-ഇൻ സ്ലിപ്പും മുഖ്യ അപേക്ഷകന് അയച്ചുകൊടുത്തിട്ടുണ്ട്.
ജൂൺ 25നകം കത്ത് ലഭിച്ചില്ലെങ്കിൽ ഹജ്ജ് കമ്മിറ്റി ഓഫിസുമായി രാവിലെ 10.30നും വൈകുന്നേരം അഞ്ചിനുമിടയിൽ നേരിട്ട് ബന്ധപ്പെടണമെന്നും എക്സിക്യൂട്ടീവ് ഓഫിസ൪ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2710717.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.