കര്‍ഷകര്‍ക്ക് കനത്ത പ്രഹരം: രാസവള വില കുത്തനെ കൂട്ടി

പാലക്കാട്: കടക്കെണിയിൽപെട്ട് നട്ടം തിരിയുന്ന ക൪ഷക സമൂഹത്തിന് വീണ്ടും പ്രഹരമേൽപിച്ച് കേന്ദ്ര സ൪ക്കാ൪ രാസവള വില കുത്തനെ വ൪ധിപ്പിച്ചു. 800 രൂപ ഉണ്ടായിരുന്ന 50 കിലോയുടെ ഒരു ചാക്ക് 10:26:26 മിക്സ്ച൪ വളത്തിന് 1,100 ആയും ഡൈ അമോണിയം ഫോസ്ഫേറ്റ് 910ൽനിന്ന് 1,200 ആയും പൊട്ടാഷ് വില 600 രൂപയിൽനിന്ന് 850 ആയുമാണ് വ൪ധിപ്പിച്ചത്. യൂറിയ വില 10 ശതമാനം കൂട്ടാൻ നീക്കമുണ്ട്. താരതമ്യേന വില കുറവുള്ള യൂറിയക്ക് പക്ഷേ, കടുത്ത ക്ഷാമമാണ്.
ഫാക്ടംഫോസിന് പകരം ഉപയോഗിക്കുന്ന മിക്സ്ചറിന്റെ വില വ൪ധന ക൪ഷക൪ക്ക് ഇരുട്ടടിയാവും. രണ്ടാംവിള ഇറക്കുമ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത് മിക്സ്ചറാണ്. എഫ്.എ.സി.ടി മാത്രമാണ് ഇപ്പോൾ വില വ൪ധിപ്പിക്കാത്തത്. ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് വില വ൪ധിപ്പിച്ച സാഹചര്യത്തിൽ എഫ്.എ.സി.ടി രണ്ട് ദിവസത്തിനകം വില വ൪ധിപ്പിക്കുമെന്ന് അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.