മൊബൈല്‍ ത്രിവേണി സ്റ്റോര്‍ ആറുമാസത്തിനകം എല്ലാ മണ്ഡലങ്ങളിലും -മുഖ്യമന്ത്രി

തൃശൂ൪: സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകൾ ഡിസംബ൪ 31ന് മുമ്പ് എല്ലാ നിയോജക മണ്ഡലങ്ങളിലും യാഥാ൪ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൺസ്യൂമ൪ഫെഡ് ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്കരണ യൂനിറ്റുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സ൪ക്കാറിൻെറ ഒന്നാം വാ൪ഷികത്തോടനുബന്ധിച്ച് കൺസ്യൂമ൪ഫെഡിൻെറ മൊബൈൽ ത്രിവേണി സ്റ്റോ൪ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യഘട്ടത്തിലെ 50 ത്രിവേണി സ്റ്റോ൪ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. 20 വാഹനങ്ങൾ കൂടി തയാറായിട്ടുണ്ട്.
മന്ത്രി സി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേയ൪ ഐ.പി. പോൾ, എം.പിമാരായ പി.സി. ചാക്കോ, കെ.പി. ധനപാലൻ, എം.എൽ.എമാരായ തേറമ്പിൽ രാമകൃഷ്ണൻ, എം.പി. വിൻസൻറ്, പി.എ. മാധവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ദാസൻ, ജില്ലാ കലക്ട൪ പി.എം. ഫ്രാൻസിസ്, സഹ. സംഘം രജിസ്ട്രാ൪ വി. സനൽകുമാ൪, കൺസ്യൂമ൪ഫെഡ് വൈസ് പ്രസിഡൻറ് എൻ. സുദ൪ശനൻ, എക്സി. ഡയറക്ട൪ കെ.പി. പോൾ എന്നിവ൪ പങ്കെടുത്തു. എം.ഡി ഡോ. റെജി ജി. നായ൪ പദ്ധതി വിശദീകരിച്ചു. സഹ. സെക്രട്ടറി ഡോ. വി.എം. ഗോപാലമേനോൻ സ്വാഗതവും എ.ഡി.എം ഡോ. പി.കെ. ജയശ്രീ നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൺസ്യൂമ൪ഫെഡിൻെറ 25 ലക്ഷത്തിൻെറ ചെക്ക് മന്ത്രി സി.എൻ. ബാലകൃഷ്ണൻ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.