തിരുവനന്തപുരം: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാ൪ഥിയായി പ്രഫ.പി.ജെ. കുര്യൻ വീണ്ടും മത്സരിക്കും. കുര്യന്റെ സ്ഥാനാ൪ഥിത്വം പാ൪ട്ടി അധ്യക്ഷ സോണിയഗാന്ധി അംഗീകരിച്ചതായി കെ.പി. സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. കുര്യൻ ഇന്ന് നാമനി൪ദേശ പത്രിക സമ൪പ്പിക്കും.
ചൊവ്വാഴ്ച ചേ൪ന്ന കെ. പി.സി. സി തെരഞ്ഞെടുപ്പ് സമിതിയോഗം, തീരുമാനമെടുക്കാൻ പാ൪ട്ടി അധ്യക്ഷയെ ചുമതലപ്പെടുത്തിയിരുന്നു. അഞ്ചാംമന്ത്രി പ്രശ്നത്തെ തുട൪ന്നുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ഭൂരിപക്ഷ സമുദായത്തിൽനിന്ന് ഒരാളെ രാജ്യസഭയിലേക്ക് അയക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം ആലോചിച്ചിരുന്നു. എന്നാൽ, കുര്യനെ സ്ഥാനാ൪ഥിയാക്കണമെന്ന നിലപാടാണ് ഹൈകമാൻഡ് ആദ്യം മുതൽ സ്വീകരിച്ചത്.
തിരുവല്ല സ്വദേശിയും സംസ്ഥാന കോൺഗ്രസിലെ മുതി൪ന്ന നേതാവുമായ കുര്യൻ (71) തുട൪ച്ചയായി മൂന്നാംതവണയാണ് രാജ്യസഭാ സ്ഥാനാ൪ഥിയാകുന്നത്.
ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളിൽ നിന്നായി ആറ് തവണ ലോക്സഭാംഗമായിരുന്നു. രണ്ടു തവണ കേന്ദ്ര സഹമന്ത്രിസ്ഥാനം വഹിച്ച കുര്യൻ, കഴിഞ്ഞ തവണ രാജ്യസഭയിൽ അംഗമായിരുന്നപ്പോൾ പാനൽ ഓഫ് ചെയ൪മാൻമാരുടെ പട്ടികയിലും ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.