തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരനെ സി.പി.എമ്മുകാരെ കൊണ്ട് കൊല്ലിച്ചതാവാമെന്ന് പി.ബി അംഗം എം.എ. ബേബി. കഴിഞ്ഞ ആഴ്ച ലണ്ടനിൽ സന്ദ൪ശനം നടത്തവേ ‘മറുനാടൻ മലയാളി’ എന്ന ഓൺലൈൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മരിക്കുമ്പോൾ ടി.പി. ചന്ദ്രശേഖരൻ ധീരനായ കമ്യൂണിസ്റ്റുകാരനായിരുന്നില്ലെന്നും ബേബി പറയുന്നു.
‘സി.പി.എമ്മിനെ കരിവാരിത്തേക്കാൻ വേണ്ടി പാ൪ട്ടിയുടെ ശത്രുക്കൾ ഏതെങ്കിലും സി.പി.എം പ്രവ൪ത്തകരെ തെറ്റായി ഉപയോഗിച്ചതാവാൻ വഴിയുണ്ട്. എന്നാൽ സംസ്ഥാനത്തെയോ ജില്ലയിലെയോ ആ പ്രദേശത്തെയോ പോലും പാ൪ട്ടി നേതൃത്വത്തിന് ടി.പി. വധക്കേസ് ഗൂഢാലോചനയിൽ യാതൊരു പങ്കുമില്ല. ശെൽവരാജിനെ പാ൪ട്ടി വിരുദ്ധ൪ ഉപയോഗിച്ചത് പോലെ ആരെങ്കിലും ഏതെങ്കിലും പ്രവ൪ത്തകനെ ഇങ്ങനെയൊരു കടുംകൈക്ക് ഉപയോഗിച്ചാൽ അത് തെളിയുമ്പോൾ അവ൪ക്ക് പാ൪ട്ടിയിൽ സ്ഥാനം ഉണ്ടാവില്ല’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.