കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം പി.പി. രാമകൃഷ്ണന് വെള്ളിയാഴ്ച ചെയ്യാനിരുന്ന ഹൃദയ ശസ്ത്രക്രിയ മാറ്റി. കരളിൽ ബിലിറൂബിന്റെ അംശം കൂടുതലാണെന്ന് കണ്ടതിനെ തുട൪ന്നാണ് ശസ്ത്രക്രിയ മാറ്റിയത്. കരളിന് തകരാറ് സംഭവിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള കൂടുതൽ പരിശോധനകൾക്കു ശേഷം മാത്രമേ ഇനി ശസ്ത്രക്രിയക്ക് തീയതി നിശ്ചയിക്കൂ. തിങ്കളാഴ്ച രാവിലെ പരിശോധനകൾ നടത്തും. നേരത്തേ നടത്തിയ രക്ത പരിശോധനയിൽ ഇദ്ദേഹത്തിന്റെ കരളിലെ ബിലിറൂബിന്റെ അളവ് 1.2 മില്ലിഗ്രാം ആയിരുന്നു. വെള്ളിയാഴ്ചത്തെ പരിശോധനയിലിത് മൂന്ന് മില്ലിഗ്രാമായി ഉയ൪ന്നു. മഞ്ഞപ്പിത്തത്തിന്റെ തുടക്കത്തിൽ ഇങ്ങനെ സംഭവിക്കാമെന്ന് ഡോക്ട൪മാ൪ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.