കണ്ണൂ൪: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ടി.കെ. രജീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ യുവമോ൪ച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ വധക്കേസ് പുനരന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നി൪വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നി൪ണായക തെളിവുകളാണ് രജീഷ് പൊലീസിന് നൽകിയിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ജയകൃഷ്ണനെ ആദ്യം വെട്ടിയത് താനാണെന്നും ഇയാൾ മൊഴി നൽകിയതായാണ് അറിയുന്നത്. എന്നാൽ, പ്രതിപ്പട്ടികയിൽ രജീഷുണ്ടായിട്ടില്ല. ഇയാളുടെ പങ്കിനെക്കുറിച്ച് ബി.ജെ.പി അന്നുതന്നെ വിവരം നൽകിയെങ്കിലും പൊലീസ് അവഗണിക്കുകയായിരുന്നു.
കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഉമ്മൻചാണ്ടി അട്ടിമറിക്കുകയായിരുന്നു. ഇതിന് അദ്ദേഹം പ്രായശ്ചിത്തം ചെയ്യണം. തൈക്കാട് ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും പിണറായി വിജയനും തമ്മിൽ നടത്തിയ ച൪ച്ചയെത്തുട൪ന്നാണ് കേസിന്റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തമസ്കരിക്കപ്പെട്ടത്. എം.എം. മണിയുടെതിനേക്കാൾ ഗുരുതരമായ വെളിപ്പെടുത്തലാണ് രജീഷിന്റേത്. കേസിൽ മറ്റ് പ്രതികൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അവരെയും കണ്ടെത്തണം. ഇക്കാര്യത്തിൽ നിയമ നടപടികളെക്കുറിച്ച് പാ൪ട്ടി ആലോചിച്ച് തീരുമാനമെടുക്കും. ജില്ലയിൽ നടന്ന ബി.ജെ.പി പ്രവ൪ത്തകരുടെ കൊലപാതകങ്ങൾ സംബന്ധിച്ച് തെളിവുകൾ കിട്ടുമ്പോൾ പുനരന്വേഷണം ആവശ്യപ്പെടും. സി.ബി.ഐ അന്വേഷണ ആവശ്യത്തെ ബി.ജെ.പി പിന്തുണച്ചില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.