വടകര: ടി.പി. ചന്ദ്രശേഖരൻ കൊലപാതകക്കേസിലെ പ്രതികളെ വടകര സബ്ജയിലിൽനിന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റാൻ ഡി.ജി.പിയുടെ നി൪ദേശം. വടകര സബ് ജയിലിന് വേണ്ടത്ര സുരക്ഷയില്ല. മാത്രമല്ല 13പേരെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങളേയുള്ളൂ. പലപ്പോഴും ഇതിലേറെ തടവുകാ൪ വരുന്നു. നേരത്തേ തന്നെ ഇത്തരം പ്രയാസങ്ങൾ ചൂണ്ടികാട്ടി ജയിൽ സൂപ്രണ്ട് ഡി.ജി.പിക്ക് കത്തുനൽകിയിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വെള്ളിയാഴ്ച റിമാൻഡിലായ ടി.കെ. രജീഷ് ഉൾപ്പെടെ 28 പേരാണ് പ്രതികൾ. ഇതേ തുട൪ന്ന് വടകര സബ്ജയിൽ സൂപ്രണ്ട് കോടതിയോട് ഇവരെ ജില്ലാ ജയിലിലേക്ക് അയക്കാൻ അപേക്ഷിച്ചിരുന്നു. കേസിന്റെ തുടക്കത്തിൽ വടകര ജഡ്ജി അവധിയായതിനാൽ കുന്ദമംഗലം കോടതിയിലായിരുന്നു കേസ് നടത്തിയത്. ഈ വേളയിലും പ്രതികളെ വടകര സബ്ജയിലിലേക്കാണ് അയച്ചത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ടി.കെ. രജീഷിനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.