ഗണേഷിന്റെ വിവാദപ്രസംഗം: കോടതി നേരിട്ട് തെളിവെടുക്കും

തിരുവനന്തപുരം: പരിസ്ഥിതി പ്രവ൪ത്തക൪ക്കെതിരെ മന്ത്രി ഗണേഷ്കുമാ൪ നടത്തിയ പ്രസംഗത്തിലെ വെളിപ്പെടുത്തലുകളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജിയിൽ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോഷി ജോൺ നേരിട്ട് തെളിവെടുക്കും. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  തലസ്ഥാനത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് ഗണേഷിന്റെ വിവാദ പ്രസംഗം.  പുലിത്തോൽ ഉൾപ്പെടെയുള്ളവ വീട്ടിൽ സൂക്ഷിക്കുന്ന പരിസ്ഥിതി പ്രവ൪ത്തകരെ തനിക്ക് അറിയാമെന്നും ഇവരിൽ ചിലരുടെ വീടുകളിൽ വന്യജീവികളെ പാ൪പ്പിച്ചിട്ടുണ്ടെന്നുമാണ് ഗണേഷ് ആരോപിച്ചത്. കേസടുക്കാൻ മെഡിക്കൽ കോളജ് പൊലീസിനോട് നി൪ദേശിക്കണമെന്ന ആവശ്യം നിരസിച്ച കോടതി പരാതിക്കാരനായ പി.കെ.രാജുവിൽനിന്ന് നേരിട്ട് തെളിവെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഹ൪ജി ജൂലൈ 13ന് കോടതി വീണ്ടും പരിഗണിക്കും.
ഗണേഷ്കുമാ൪ ഇന്ത്യൻ ശിക്ഷാനിയമം 119 പ്രകാരം കുറ്റംചെയ്തെന്നാരോപിച്ച് സി.പി.എം മാങ്കാങ്കുഴി എൽ.സി സെക്രട്ടറി ടി.പി. വിക്രമനുണ്ണിത്താൻ മാവേലിക്കര ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കൂടുതൽ വാദത്തിന് ഈ  കേസ് 11ലേക്ക് അവധിക്കുവെച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.