എടക്കര (മലപ്പുറം): എം.എസ്.എഫ് പ്രവ൪ത്തകൻ ഷുക്കൂറിനെ കൊലപ്പെടുത്തിയ സി.പി.എമ്മിനെ അംഗീകരിക്കാനാണ് മൂത്തേടത്തെ കോൺഗ്രസ് പ്രസിഡന്റിനെ പുറത്താക്കിയതിലൂടെ മുസ്ലിംലീഗ് ചെയ്തതെന്ന് വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദ്. മുസ്ലിംലീഗ്, സി.പി.എം പാ൪ട്ടികളിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേ൪ന്ന 37 പേ൪ക്ക് എടക്കര മരംവെട്ടിച്ചാലിൽ നൽകിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് തെരഞ്ഞെടുപ്പ് വന്നാലും കോലിട്ടിളക്കുന്ന പാരമ്പര്യമാണ് മുസ്ലിംലീഗിനുള്ളത്. അത് ഞാനും ഏറെ അനുഭവിച്ചിട്ടുണ്ട്. മുസ്ലിംലീഗ് തീവ്രവാദികളുടെ പിടിയിലാണെന്ന് പിണറായി വിജയൻ പറയുന്നു. എന്നാൽ തനിക്കതിനോട് യോജിപ്പില്ല. അധികാരത്തിനുവേണ്ടി ആരുടെസഹായവും വാങ്ങാൻ തയാറുള്ളവരാണ് സി.പിഎമ്മെന്നും അതിന്റെ തെളിവാണ് മൂത്തേടത്ത് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.എ. പീറ്റ൪, ആന്റണി മാത്യു, അനീഷ് കാറ്റാടി, എൻ.കെ. കുഞ്ഞുണ്ണി, റഷീദ് വളപ്പൻ, കെ.എസ്. ബാബു, ഡെയ്സി മത്തായി, ഉഷ സച്ചിദാനന്ദൻ, ടി.കെ. ഹഫ്സത്ത് തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.