മോസ്കോ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ സമനിലക്കളക്ക് അറുതിയായില്ല. അഞ്ചാം റൗണ്ട് മത്സരത്തിലും നിലവിലെ ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിനെ ഇസ്രായേലി ഗ്രാൻഡ് മാസ്റ്റ൪ ബോറിസ് ഗെൽഫാൻഡ് സമനിലയിൽ തളച്ചു. ഇതോടെ ഇരുവ൪ക്കും 2.5 പോയന്റ് വീതമായി. വ്യാഴാഴ്ച വെള്ളക്കരുക്കളുമായി ഇറങ്ങിയ ആനന്ദിന്റെ വിജയപ്രതീക്ഷകൾക്ക് മേൽ ഗെൽഫാൻഡ് കരുനീക്കിയപ്പോൾ 26 നീക്കങ്ങൾക്കൊടുവിൽ ഇന്ത്യൻ താരത്തിന് സമനില സമ്മതിക്കേണ്ടി വന്നു. 12 റൗണ്ടുകളടങ്ങിയ ചാമ്പ്യൻഷിപ്പിലെ ആറാം മത്സരം വെള്ളിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.