തിരുവനന്തപുരം: ദേശീയ സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രനെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സി.കെ. ചന്ദ്രപ്പൻെറ മരണത്തെ തുട൪ന്ന് ഒഴിവുവന്ന സെക്രട്ടറിസ്ഥാനത്തേക്ക് പന്ന്യനെ തിങ്കളാഴ്ച ചേ൪ന്ന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾക്കൊടുവിലാണ് തെരഞ്ഞെടുത്തത്. ച൪ച്ചകളുടെ അവസാനംവരെ സി. ദിവാകരനും കാനം രാജേന്ദ്രനുമാണ് പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും സമവായം എന്ന നിലക്ക് പന്ന്യനെ സെക്രട്ടറിയാക്കി ദേശീയ നേതൃത്വം കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കുകയായിരുന്നു. അസി. സെക്രട്ടറിമാരായി സി.എൻ. ചന്ദ്രനെയും പ്രകാശ്ബാബുവിനെയും തെരഞ്ഞെടുത്തു. അപ്രതീക്ഷിതമായാണ് പന്ന്യൻ രവീന്ദ്രൻ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായത്. മൽസരത്തിലേക്ക് നീങ്ങിയതിന് ഒടുവിലാണ് പന്ന്യൻെറ പേര് ദേശീയ നേതൃത്വം അവതരിപ്പിച്ചത്. അത് കൗൺസിൽ അംഗീകരിച്ചതോടെയാണ് ഏറെ ചൂടും ബഹളവും നിറഞ്ഞ കൗൺസിൽ യോഗത്തിൽ അന്തിമതീരുമാനമായത്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വെളിയം ഭാ൪ഗവൻ, കെ.ഇ. ഇസ്മാഈൽ, സി. ദിവാകരൻ, സി.എൻ. ചന്ദ്രൻ, കെ.ആ൪. ചന്ദ്രമോഹൻ, ടി. പുരുഷോത്തമൻ, സത്യൻ മൊകേരി, പ്രകാശ്ബാബു എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.