തൃശൂ൪: വി.എച്ച്.എസ്.ഇ കോഴ്സുകൾ ഹയ൪ സെക്കൻഡറിയിൽ ലയിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അധ്യാപക൪ വൊക്കേഷനൽ ഹയ൪ സെക്കൻഡറി മൂല്യനി൪ണയ ക്യാമ്പ് ബഹിഷ്കരിച്ചു. ഇതത്തേുട൪ന്ന് സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ മൂല്യ നി൪ണയം സ്തംഭിച്ചു. തിരുവനന്തപുരത്ത് രണ്ടും ചെങ്ങന്നൂ൪, കളമശ്ശേരി, തൃശൂ൪, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോന്നും വീതം മൊത്തം ആറ് ക്യാമ്പാണുള്ളത്.
ആറിടത്തും തിങ്കളാഴ്ച മൂല്യനി൪ണയം നടന്നില്ല. സമരം അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി തുടരും. 11ന് മന്ത്രി അധ്യാപക പ്രതിനിധികളുമായി ച൪ച്ച നടത്തുന്നുണ്ട്. ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് അധ്യാപക നേതാക്കൾ അറിയിച്ചു. സമരം ചെയ്ത അധ്യാപക൪ മൂല്യനി൪ണയ ക്യാമ്പിന്മുന്നിൽ ധ൪ണ നടത്തി. തൃശൂരിൽ അയ്യന്തോൾ ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. വി.എച്ച്.എസ്.ഇ കോഴ്സുകൾ ലയിപ്പിക്കുന്നതോടെ വൊക്കേഷനൽ അധ്യാപകരുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്ന് അധ്യാപക നേതാക്കൾ പറഞ്ഞു. പി.എസ്.സിയും പൊതു മേഖലാസ്ഥാപനങ്ങളും വി.എച്ച്.എസ്.ഇ കോഴ്സുകളെ അംഗീകരിച്ചപ്പോഴാണ് സ൪ക്കാ൪ ലയനവുമായി മുന്നോട്ടുപോകുന്നതെന്നും നിലവിൽ ഈ കോഴ്സുകൾ പൂ൪ത്തിയാക്കിയ വിദ്യാ൪ഥികൾക്ക് ഇത് ദോഷം ചെയ്യുമെന്നും അധ്യാപക നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.