കൊച്ചി: ലക്ഷത്തിലേറെ തൊഴിലവസരങ്ങളും കൊച്ചിയുടെ വികസനത്തിൽ വൻ കുതിപ്പും പ്രഖ്യാപിച്ച് തുടക്കം കുറിച്ച സ്മാ൪ട്ട് സിറ്റി, സൈബ൪ സിറ്റി പദ്ധതികൾ തുടങ്ങിയിടത്ത് തന്നെ. കാക്കനാട് 246 ഏക്ക൪ സ്ഥലത്ത് ഐ.ടി പാ൪ക്കും കെട്ടിട സമുച്ചയങ്ങളും മറ്റും ഉൾപ്പെടുന്ന വൻ പദ്ധതിയാണ് സ്മാ൪ട്ട് സിറ്റിയിലൂടെ വിഭാവനം ചെയ്തത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയിൽ നിന്ന് വാങ്ങിയ 70 ഏക്ക൪ സ്ഥലത്താണ് സൈബ൪ സിറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. സ്മാ൪ട്ട്സിറ്റിക്ക് സെസ് പദവി അടക്കം ലഭിച്ച ശേഷവും നി൪മാണ പ്രവ൪ത്തനങ്ങൾ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങിയില്ല.
ചുറ്റുമതിൽ കെട്ടിയതല്ലാതെ സൈബ൪ സിറ്റി ഭൂമിയിലും നി൪മാണങ്ങളൊന്നും നടന്നില്ല. ഇടത്- വലത് സ൪ക്കാറുകൾ അഭിമാന സംരംഭങ്ങളായി മുന്നോട്ട് കൊണ്ടുപോയ രണ്ട് വൻ പദ്ധതികൾക്കാണ് ഈ ദുരവസ്ഥ. നീണ്ട കാലത്തെ തടസ്സങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് 2011 ഒക്ടോബ൪ എട്ടിനാണ് സ്മാ൪ട്സിറ്റി പദ്ധതിയുടെ നി൪മാണത്തിന് തുടക്കമിട്ടത്. പദ്ധതി പ്രദേശം ഉൾപ്പെടുന്ന വടവുകോട് - പുത്തൻ കുരിശ് പഞ്ചായത്തിൽ നി൪മാണം തുടങ്ങിയ പദ്ധതിയുടെ ഒന്നാംഘട്ടം രണ്ടുവ൪ഷത്തിനകവും ആറായിരം ചതുരശ്ര അടി വിസ്തീ൪ണമുള്ള മാ൪ക്കറ്റിങ്- കം- സെയിൽസ് ഓഫിസ് മന്ദിരത്തിൻെറ നി൪മാണം 14 ആഴ്ചകൾകൊണ്ടും പുറമെ ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ള സ്മാ൪ട്ട് സിറ്റിയുടെ ആദ്യഘട്ടം ഒരു വ൪ഷം കൊണ്ടും പൂ൪ത്തിയാക്കുമെന്നും മുഖ്യമന്ത്രിയും ടീകോം സി.ഇ.ഒ അബ്ദുൽ ലത്തീഫ് അൽ മുല്ലയും അന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഏഴ് മാസം പിന്നിട്ടിട്ടും പദ്ധതി പ്രദേശത്ത് നി൪മാണ പ്രവ൪ത്തനങ്ങൾ ഒന്നും നടക്കുന്നില്ല. ഇതിനായി ടീകോം ചുമതലപ്പെടുത്തിയ കൊച്ചി സ്മാ൪ട്ട് സിറ്റിയുടെ മാനേജിങ് ഡയറക്ട൪ ബാജു ജോ൪ജ് ഇപ്പോൾ ദുബൈയിലാണ്. നേരത്തേ തയാറാക്കിയ മാസ്റ്റ൪ പ്ളാനിൽ കാലോചിത മാറ്റങ്ങൾ വരുത്തുമെന്നായിരുന്നു അന്നത്തെ മറ്റൊരു പ്രഖ്യാപനം.
ഇതിനായി യു.കെയിലെ കാനൻ ഡിസൈൻസിനെ ചുമതലപ്പെടുത്തി. ഫലത്തിൽ ഇതൊന്നും യാഥാ൪ഥ്യമാക്കാൻ ടീകോമിന് കഴിഞ്ഞില്ല. ഇപ്പോൾ സംസ്ഥാന സ൪ക്കാറും സ്മാ൪ട്ട്സിറ്റിയുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. പദ്ധതിക്കായി നൽകിയ ഭൂമിയിൽ 70 ശതമാനം ഐ.ടി അനുബന്ധ വ്യവസായങ്ങൾക്ക് നൽകുന്നതിനും അനുമതി നൽകിയിരുന്നു. പിന്നീട് പദ്ധതിക്ക് മുമ്പ് ഐ.ടി അനുബന്ധ പരിശീലന കേന്ദ്രം തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൻെറ നടപടികളും എങ്ങുമെത്തിയില്ല. സംസ്ഥാന സ൪ക്കാറും സ്മാ൪ട്ട് സിറ്റി കമ്പനിയും സംയുക്തമായാണ് പരിശീലനകേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്.
ഏപ്രിൽ ആദ്യവാരം കെട്ടിട നി൪മാണം നടക്കുമെന്ന് പിന്നീട് പ്രഖ്യാപിച്ചെങ്കിലും ഇതും ജലരേഖയായി. സ്മാ൪ട്ട് സിറ്റിയുടെ ഡയറക്ട൪ ബോ൪ഡ് യോഗം ചേ൪ന്നിട്ട് മാസങ്ങളായി. കേന്ദ്ര സ൪ക്കാറിൻെറ പ്രത്യേക സാമ്പത്തിക മേഖലാ വ്യവസ്ഥകളും സ്മാ൪ട്ട് സിറ്റിക്കായി അംഗീകരിച്ച് നൽകിയിരുന്നു. സൈബ൪ സിറ്റിക്കായി എച്ച്്.എം.ടിയുടെ കൈവശമുണ്ടായിരുന്ന 70 ഏക്ക൪ ഭൂമി വാങ്ങിയ ബ്ളൂ സ്റ്റാ൪ റിയൽറ്റേഴ്സ് ഇതുവരെ ഒന്നും ആരംഭിക്കാത്തതിന് വിശദീകരണമില്ല.
കോടികൾ വിലമതിക്കുന്ന സ൪ക്കാ൪ ഭൂമി ഇപ്പോൾ കമ്പനിയുടെ കൈവശത്തിലാണ്.
പദ്ധതികൾ ആരംഭിക്കുന്നതിന് സ൪ക്കാ൪ തലത്തിൽ സമ്മ൪ദങ്ങളൊന്നും ഉണ്ടാകുന്നുമില്ല. പ്രഖ്യാപിച്ച പദ്ധതികളെല്ലാം തുടങ്ങിയിടത്ത് തന്നെ നിൽക്കുമ്പോഴും പുതിയ കോടികളുടെ പദ്ധതി പ്രഖ്യാപനങ്ങളിലാണ് സംസ്ഥാന സ൪ക്കാ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.