അഞ്ചാം മന്ത്രി പ്രശ്നത്തില്‍ യു.ഡി.എഫില്‍ തര്‍ക്കമില്ല

തിരുവനന്തപുരം: അഞ്ചാം മന്ത്രി പ്രശ്നത്തിൽ യു.ഡി.എഫിൽ ഒരു ത൪ക്കവുമില്ലെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷിനേതാവ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ ശുഭപര്യവസാനമുണ്ടാകും.

കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചനും താനും പറയുന്നത് ഒന്നുതന്നെയാണ്. കെ.പി.സി.സിയുടെയും ഹൈകമാൻഡിൻെറയും തീരുമാനം വരുന്നതുവരെ കാത്തിരിക്കുക. അധികം പറഞ്ഞ് വഷളാക്കാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.