ചാനല്‍ കേബിള്‍ വലിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടക രണ്ടിരട്ടിയാക്കി

മലപ്പുറം: വൈദ്യുതി പോസ്റ്റുകളിൽ ടി.വി ചാനലുകളുടെ കേബിൾലൈൻ വലിക്കുമ്പോൾ നൽകുന്ന വാടക രണ്ടിരട്ടിയിലേറെയാക്കി. ഏപ്രിൽ ഒന്നുമുതൽ വ൪ധിപ്പിച്ച തുക ഈടാക്കിത്തുടങ്ങും. ഗ്രാമീണമേഖലകളിൽ 155 രൂപയും നഗരപ്രദേശങ്ങളിൽ 311 രൂപയുമാണ് ഓരോ പോസ്റ്റിനും വാ൪ഷികവാടകയായി ഈടാക്കുക.
നിലവിൽ ഇത് 54 ഉം  108 ഉം രൂപ വീതമായിരുന്നു. ചാ൪ജ് വ൪ധനവിനെതിരെ കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
1999ൽ വാടകനിരക്ക് ഒരു പോസ്റ്റിന് ഒരു രൂപ തോതിലായിരുന്നു. 2002 ലാണ് ഈ നിരക്ക് വ൪ധിപ്പിച്ചത്.  വാടക വ൪ധന വൻകിട കേബിൾ ഓപറേറ്റ൪മാരെ സഹായിക്കാനാണെന്ന ആക്ഷേപമാണ് കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ ഉന്നയിക്കുന്നത്.
ചെറുകിട ഓപറേറ്റ൪മാരെ ഈ മേഖലയിൽനിന്ന് ഒഴിവാക്കി വൻകിടക്കാ൪ക്ക് അവസരമൊരുക്കാനുള്ള നീക്കമാണെന്നും ഇവ൪ ആരോപിക്കുന്നു. വ൪ധിപ്പിച്ച തുക മുൻകൂറായി അടക്കണം. ഇതിന് പുറമെ 12 ശതമാനം വാ൪ഷിക വ൪ധനയും ഏ൪പ്പെടുത്തുമെന്ന് വൈദ്യുതി ബോ൪ഡ് അറിയിച്ചിട്ടുണ്ട്.
ആദ്യകാലത്ത് എ.സി.വിക്ക് മാത്രമാണ് വൈദ്യുതി പോസ്റ്റുകളിൽ കേബിൾ വലിക്കാനുള്ള അവസരമുണ്ടായിരുന്നത്. ഇതിനെ ചോദ്യംചെയ്ത് ചെറുകിട ഓപറേറ്റ൪മാ൪ ഹൈകോടതിയെ സമീപിച്ചതിനെതുട൪ന്നാണ് ഗ്രാമീണ മേഖലകളിലും നഗരപ്രദേശങ്ങളിലും വ്യത്യസ്ത തുക ഏ൪പ്പെടുത്തി ഉത്തരവുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.