തൊടുപുഴ: മൂന്നാ൪ പാ൪വതിമലയിൽ അന്താരാഷ്ട്ര പരിശീലന കേന്ദ്രം(ഹൈടെക് ഹബ്) സ്ഥാപിക്കുന്നതിൻെറ മറവിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഭൂമി കൈമാറാൻ റവന്യൂ വകുപ്പ് നീക്കം. പാ൪വതിമലയിൽ ബൊട്ടാണിക്കൽ ഗാ൪ഡൻ സ്ഥാപിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ചെറുകിടക്കാരിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ വൻ സൗകര്യങ്ങളൊരുക്കി കുത്തകകൾക്ക് കൈമാറുന്ന പ്രക്രിയയാണ് ലക്ഷ്യമിടുന്നത്.
800 കോടി ചെലവിൽ ട്രെയ്നിങ് ഹബ് സ്ഥാപിച്ച് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് കൈമാറാനാണ് നീക്കം. ദീ൪ഘ കാലാവധിക്ക് ഭൂമിയും വിപണന ഏരിയയും സ്വകാര്യവ്യക്തികളുടെ കൈകളിലെത്തുന്നതോടെ തീറെഴുതുന്നതിന് തുല്യമാകും.
അതീവ പരിസ്ഥിതി പ്രധാന മേഖലയെന്ന നിലക്ക് കൈയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിച്ച പാ൪വതിമലയിൽ കഴിഞ്ഞ ദിവസമാണ് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അന്താരാഷ്ട്ര പരിശീലന കേന്ദ്രത്തിന് തറക്കല്ലിട്ടത്. പരിസ്ഥിതി ദു൪ബല മേഖലയെന്ന നിലക്ക് നി൪മാണത്തിന് നിയന്ത്രണമുള്ള മേഖലയാണിത്. ഈ നിയന്ത്രണം മറികടക്കാൻ ഹാബിറ്റാറ്റിനെ കൂട്ടുപിടിച്ച് നി൪മാണം നടത്താനാണ് തീരുമാനം. സ്വകാര്യ സ്ഥാപനങ്ങൾക്കടക്കം ഇവിടെ സ്ഥലം അനുവദിച്ച് പരിശീലനവും ഒപ്പം ഹൈടെക് വിപണന കേന്ദ്രവുമാണ് വിഭാവനം ചെയ്യുന്നത്. നിരവധി സ്ഥാപനങ്ങളും സംഘടനകളും മൂന്നാറിൽ പരിശീലന-പഠന കേന്ദ്രങ്ങൾക്ക് സ്ഥലം ആവശ്യപ്പെട്ട് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് ആഗോള നിലവാരമുള്ള ട്രെയ്നിങ് ഹബും വിപണന സൗകര്യവും ഒരുക്കുന്നതെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞു. ഇവ൪ക്ക് കരാ൪ അടിസ്ഥാനത്തിൽ സ്ഥലം ലഭ്യമാക്കും. 2,85,000 ചതുരശ്ര അടി വിസ്തീ൪ണമുള്ളതാകും കേന്ദ്രം. പരിസ്ഥിതി സൗഹൃദ നി൪മാണത്തിനാണ് ഹാബിറ്റാറ്റിനെ ചുമതലപ്പെടുത്തിയതെന്നും നി൪മാണം ഒന്നരവ൪ഷത്തിനകം പൂ൪ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
പാ൪വതിമലയിലെ 47.5 ഏക്കറിലാണ് പദ്ധതി വരുന്നത്. ബജറ്റിൽ മന്ത്രി മാണി പറഞ്ഞ ബൊട്ടാണിക്കൽ ഗാ൪ഡനും പാ൪വതിമലയിലാണ്.
എന്നാൽ, ഈ സ്ഥലം പരിശീലന കേന്ദ്രത്തിന് മാറ്റിയ സാഹചര്യത്തിൽ ഗാ൪ഡന് ഇതിന് പുറത്ത് സ്ഥലം കണ്ടെത്തേണ്ടി വരും. ബൊട്ടാണിക്കൽ ഗാ൪ഡൻ ഇവിടെത്തന്നെ വനം വകുപ്പിന് കീഴിൽ ലഭ്യമായ സ്ഥലത്ത് തുടങ്ങട്ടേ എന്ന നിലപാടാണ് റവന്യൂ വകുപ്പിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.