ഇ-മെയില്‍ കേസ്: ബിജുവിന്‍െറ ജാമ്യഹരജിയില്‍ വിധി നാളെ

തിരുവനന്തപുരം: ഇ-മെയിൽ ചോ൪ത്താൻ നി൪ദേശിച്ചുള്ള രേഖ പുറത്തുവിട്ട കേസിലെ ഒന്നാം പ്രതി എസ്. ബിജുവിൻെറ ജാമ്യഹരജിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്  കെ.ആ൪. മധുകുമാ൪ വ്യാഴാഴ്ച വിധിപറയും.  

പൊലീസിൻെറ അന്വേഷണ രീതികളറിയാവുന്ന ബിജുവിന് ജാമ്യംനൽകുന്നത് തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒളിവിൽ കഴിയുന്ന പ്രതികൾക്ക് അന്വേഷണവിവരങ്ങൾ ചോ൪ത്തിക്കൊടുക്കാൻ സാധ്യതയുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ട൪ ഓഫ് പ്രോസിക്യൂഷൻ എം.ജെ. ജോസഫ് വാദിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബി. രാധാകൃഷ്ണൻപിള്ള കോടതിയിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൻെറ പക൪പ്പ് വേണമെന്ന പ്രതിഭാഗം അഭിഭാഷകൻെറ വാദം കോടതി നിരസിച്ചു. തുട൪വാദം പറയുന്നതിന് ജാമ്യഹരജി ഏപ്രിൽ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

മതതീവ്രവാദികൾക്ക് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നും ആറ്  പ്രതികളുണ്ടെന്നും ക്രൈംബ്രാഞ്ച്  അന്വേഷണസംഘം കോടതിയിൽ പറഞ്ഞു. മറ്റ് പ്രതികളെക്കുറിച്ച വിവരങ്ങൾ ബിജുവിനെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഹൈടെക് സെല്ലിൽനിന്ന്  മോഷ്ടിച്ച ഇ-മെയിൽ ചോ൪ത്തേണ്ടവരുടെ പട്ടികയിൽനിന്ന് ഹിന്ദു, ക്രിസ്ത്യൻ പേരുകൾ ഒഴിവാക്കിയശേഷമാണ് ബിജു മാധ്യമങ്ങൾക്ക് നൽകിയത്. ബിജുവിന് മെഡിക്കൽ സ൪ട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ഐരാണിമുട്ടം ഹോമിയോ ആശുപത്രിയിലെ ഒ.പി രജിസ്റ്റ൪ രണ്ടാംപ്രതി ഡോ. പി.എ. ദസ്തഗീ൪ തിരുത്തിയെന്നും അന്വേഷണസംഘം ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.