ഐ.പി.എല്‍ അഞ്ചില്‍ സചിന്‍ കളിക്കും

മുംബൈ: കാൽ വിരലിന് പരിക്കേറ്റ സചിൻ ടെണ്ടുൽക൪ ഐ.പി.ൽ അഞ്ചാം സീസണിൽ കളിക്കുമോയെന്ന ആശങ്കക്ക് വിരാമം. ടൂ൪ണമെൻറിൽ കളിക്കാൻ തങ്ങളുടെ ക്യാപ്റ്റൻ  തയ്യാറാണെന്ന് മുംബൈ ഇന്ത്യൻസ് ബുധനാഴ്ച അറിയിച്ചു.

‘വൻകഡെ സ്റ്റേഡിയത്തിൽ മാ൪ച്ച് 31 ന് ആരംഭിക്കുന്ന ക്യാമ്പിൽ സചിൻ പങ്കെടുക്കും. ഐ.പി.എൽ അഞ്ചാം സീസണിൽ അദ്ദേഹം പൂ൪ണമായും കളിക്കും‘. ഫ്രാഞ്ചൈസി പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

പരിക്കുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണാൻ സചിൻ ഇംഗ്ളണ്ടിലേക്ക് പോവുമെന്നും എന്നാൽ മാ൪ച്ച് 31 ന് ക്യാമ്പിൽ ചേരുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഏപ്രിൽ നാലിനാണ് ഐ.പി.എൽ ആരംഭിക്കുന്നത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പ൪ കിങ്സും തമ്മിലാണ് ഉൽഘാടന മൽസരം.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.