ബിജു സലീമിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി

തിരുവനന്തപുരം: ഇ-മെയിൽ വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജു സലീമിന്റെജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതി൪ത്തു. ഒന്നാം പ്രതി ബിജു സലീമിന് തീവ്രവാദ ബന്ധമുണ്ടെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ബോധിപ്പിച്ചു.

പൊലീസ് അന്വേഷണത്തിന്റെരീതികളെ കുറിച്ച് അറിയാവുന്ന പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം അട്ടിമറിക്കാനും മറ്റ് പ്രതികൾക്ക് നി൪ണായക സൂചന നൽകാനും കഴിയുമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി.

കേസിലെ രണ്ടാം പ്രതി ഡോ.പി.എ ദസ്തഗീറിന്റെ ജാമ്യാപേക്ഷയും ക്രൈം ബ്രാഞ്ച് എതി൪ത്തു. ഒന്നാം പ്രതിയെടുത്ത അവധി സാധൂകരിക്കാൻ മെഡിക്കൽ സ൪ട്ടിഫിക്കറ്റ് തരപ്പെടുത്തുന്നതിനായി തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഇയാൾ ഒ.പി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്നും റിപ്പോ൪ട്ടിലുണ്ട്.

ജാമ്യ ഹരജിയിൽ നാളെ വിധി പറയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.