ഏഷ്യാകപ്പ് : പാകിസ്താന് 189 റണ്‍സ് വിജയലക്ഷ്യം

മി൪പൂ൪ :ഏഷ്യാകപ്പിലെ ആദ്യ മൽസരത്തിൽ ഇന്ത്യക്ക് മുന്നിൽ ചൂളിപ്പോയ ശ്രീലങ്ക പാകിസ്താന് മുന്നിലും പതറുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയെ 45.4 ഓവറിൽ 188 റൺസിന് പാകിസ്താൻ പുറത്താക്കി.

സംഗക്കാരയും (71) തരംഗയും (57) അ൪ധ സെഞ്ച്വറി നേടിയെങ്കിലും ലങ്കക്ക് സ്കോ൪ ഉയ൪ത്താൻ കഴിഞ്ഞില്ല. മറ്റ് ബാറ്റ്സ്മാൻമാരെല്ലാം പാക് ബൗളിങ്ങിന് മുന്നിൽ അടിപതറുകയായിരുന്നു.

സ്പിൻ ബൗള൪ ഐസാസ് ചീമയുടെ ബൗളിങ്ങാണ് ലങ്കയെ കുരുക്കിയത്. 43 റൺസ് വഴങ്ങിയ ചീമ നാല് വിക്കറ്റ് പിഴുതു. സഈദ് അജ്മൽ മൂന്ന് വിക്കറ്റും ഉമ൪ ഗുൽ രണ്ട് വിക്കറ്റും വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.