കോഴിക്കോട്: ഇസ്രായേൽ കാറിനു നേരെയുണ്ടായ ബോംബാക്രമണത്തിൻെറ പേരിൽ അറസ്റ്റിലായ പ്രമുഖ പത്രപ്രവ൪ത്തകൻ മുഹമ്മദ് അഹമ്മദ് കാസ്മിക്ക് ഐക്യദാ൪ഢ്യം. അറസ്റ്റിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് പ്രസ്ക്ളബ് ഹാളിൽ സംഘടിപ്പിച്ച ഐക്യദാ൪ഢ്യ കൂട്ടായ്മയിൽ മാധ്യമപ്രവ൪ത്തകരടക്കം നിരവധിപേ൪ പങ്കെടുത്തു.
അമേരിക്കയും ഇസ്രായേലും വിചാരിച്ചാൽ ആരും അഴിക്കകത്താകും എന്ന സ്ഥിതിവന്നതായി മുഖ്യ പ്രഭാഷണം നടത്തിയ പി.കെ. പാറക്കടവ് അഭിപ്രായപ്പെട്ടു.രാജ്യം ആ൪ക്കും സ്ത്രീധനം കിട്ടിയതല്ല. സുരക്ഷയുടെ പേരിൽ ആരെയും ചോദ്യംചെയ്ത് പ്രതികളാക്കുന്ന രീതി അരുതെന്ന് പറയാൻ ഒരാളുമില്ലാത്ത സ്ഥിതിയായെന്ന് പാറക്കടവ് പറഞ്ഞു.
ജനാധിപത്യ രീതിയിൽനിന്നുകൊണ്ട് ഭരണകൂട ചെയ്തികളെ തിരുത്താനുള്ള അവകാശംപോലും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതായി എൻ.പി. ചെക്കുട്ടി അഭിപ്രായപ്പെട്ടു. പത്രപ്രവ൪ത്തകരെ ആക്രമിക്കുകവഴി ജനാധിപത്യത്തെതന്നെ ആക്രമിക്കുകയാണ്. 30 കൊല്ലം പാ൪ലമെൻറിലും പരിസരത്തും പ്രവ൪ത്തിച്ച, പ്രധാനമന്ത്രിയടക്കമുള്ളവ൪ക്കൊപ്പം യാത്രചെയ്ത മുതി൪ന്ന പത്രപ്രവ൪ത്തകനെ തടവിലിടുന്നത് വ്യക്തിയുടെ മാത്രമല്ല സമൂഹം എത്തിപ്പെട്ട പ്രതിസന്ധിയുടെ കൂടി പ്രശ്നമാണ്.
അടിയന്തരാവസ്ഥയുടെ കാലത്തെപ്പോലുള്ള ഭരണകൂട രീതികൾ തിരിച്ചുവരുകയാണെന്ന് ബാബു ഭരദ്വാജ് പറഞ്ഞു.
എ. റശീദുദ്ദീൻ, മുഹമ്മദ് സുഹൈൽ, സാദിഖ് മമ്പാട് എന്നിവരും സംസാരിച്ചു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് ശിഹാബുദ്ദീൻ ഇബ്നുഹംസ സ്വാഗതവും സുബ്ഹാൻ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.