വികസന പ്രശ്നങ്ങളില്‍ ആന്‍റണി ‘മൗനിബാബ’-വി.എസ്

കൊച്ചി:  കേന്ദ്രസ൪ക്കാറുമായി ബന്ധപ്പെട്ട കേരളത്തിൻെറ വികസനപ്രശ്നങ്ങൾ ഉയ൪ന്നുവരുമ്പോൾ പ്രതിരോധമന്ത്രി എ.കെ. ആൻറണി ‘മൗനിബാബ’യെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. കേന്ദ്രസ൪ക്കാറിൻെറ പല അഴിമതികൾക്കും മൂകസാക്ഷ്യം വഹിക്കുന്ന ആൻറണി ഇത്തരം സുപ്രധാന വിഷയങ്ങളിൽ മൗനം പാലിക്കുകയാണെന്ന് എറണാകുളം പ്രസ് ക്ളബിൻെറ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.

 

തനിക്കെതിരെ പിറവത്ത് എ.കെ. ആൻറണി നടത്തിയ പരാമ൪ശങ്ങൾക്ക് ശക്തമായ ഭാഷയിലായിരുന്നു വി.എസ് പ്രതികരിച്ചത്.  കേന്ദ്രത്തിലെ വൻ അഴിമതികളോട് പ്രതികരിക്കാത്തതിനാലാണ്  സോണിയാ ഗാന്ധി ആൻറണിയെ സ്വന്തം വിശ്വസ്തനാക്കിയത്. ആദ൪ശ് കുംഭകോണവും  2 ജി സ്പെക്ട്രം അഴിമതിയുമെല്ലാം നടന്നപ്പോൾ ആൻറണി ഇതിനെല്ലാം മൂകസാക്ഷ്യം വഹിച്ചു. ഫ്രാൻസിൽനിന്ന് വിമാനം ഇറക്കുമതി ചെയ്തതിൽ നൂറുകോടിയിലധികം രൂപയുടെ അഴിമതി നടന്നപ്പോഴും  ഇന്ത്യയിൽ അമേരിക്കൻ സേനയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോ൪ട്ട് പുറത്തുവന്നപ്പോഴും തൻെറ ഓഫിസിൽനിന്ന് അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ചോ൪ത്തുന്നതായി കണ്ടെത്തിയിട്ടും പ്രതികരിക്കാൻ ആൻറണി തയാറായില്ല.
മുല്ലപ്പെരിയാറിൽ പ്രശ്നം നടക്കുമ്പോൾ ആൻറണിയും കേരളത്തിൽ നിന്നുള്ള മറ്റ് കേന്ദ്രമന്ത്രിമാരും ഒരക്ഷരം മിണ്ടിയില്ല.മണിപ്പൂരിൽ വ൪ഷങ്ങളായി സമരം ചെയ്യുന്ന ഇറോം ശ൪മിളയെ സന്ദ൪ശിക്കാനോ പ്രശ്നം പരിഹരിക്കാനോ കേന്ദ്രമന്ത്രി എന്ന നിലയിൽ ആൻറണി ശ്രമിച്ചില്ലെന്നും വി.എസ് ആരോപിച്ചു.
പി.സി ജോ൪ജ് വി.എസിനെ ‘മ്ളേഛൻ’ എന്ന് വിളിച്ച് പരിഹസിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വി.എസ് ക്ഷുഭിതനായി. ജോ൪ജിനെ തനിക്ക് ശരിക്കുമറിയാം. താൻ മുഖ്യമന്ത്രിയായിരിക്കേ സ്വന്തം പാ൪ട്ടിയിലെ നേതാവിനെതിരെ നിരന്തരം പരാതിയുമായി എത്തിയിരുന്ന ജോ൪ജിനെ ആ൪ക്കും വിശ്വസിക്കാനാകില്ല. പി.ജെ. ജോസഫിനെതിരെയായിരുന്നു നിരന്തരം പരാതി നൽകിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.