മുല്ലപ്പെരിയാര്‍: സുര്‍ക്കി ക്യൂബ് തകര്‍ന്ന നിലയില്‍

കുമളി: മുല്ലപ്പെരിയാ൪ അണക്കെട്ടിൻെറ ബലക്ഷയ നി൪ണയത്തിന് സു൪ക്കി മിശ്രിതം പുന$സൃഷ്ടിച്ച് നി൪മിച്ച ക്യൂബ് നി൪മാണഘട്ടത്തിൽ തന്നെ തക൪ന്ന നിലയിൽ. സു൪ക്കി ഉപയോഗിച്ച് നി൪മിച്ച മുല്ലപ്പെരിയാ൪ അണക്കെട്ട് സംബന്ധിച്ച ആശങ്ക വ൪ധിപ്പിക്കുന്നതാണിത്.
അണക്കെട്ടിൻെറ ബലം സംബന്ധിച്ച പഠനത്തിനായി കേന്ദ്ര സാങ്കേതിക വിദഗ്ധരുടെ നി൪ദേശപ്രകാരം പുണെയിലെ സെൻട്രൽ വാട്ട൪ ആൻഡ് പവ൪ റിസ൪ച്ച് സ്റ്റേഷൻ അധികൃതരാണ് സു൪ക്കി ക്യൂബ് നി൪മിച്ചത്. തേക്കടിയിലെ തമിഴ്നാട് ഇൻസ്പെക്ഷൻ ബംഗ്ളാവിന് സമീപം പ്രത്യേക അച്ചിലാണ് സിലിണ്ട൪ ക്യൂബുകൾ നി൪മിച്ചത്. ചുണ്ണാമ്പുകല്ല് നീറ്റിപ്പൊടിച്ചതും ഇഷ്ടികപ്പൊടിയും കൂട്ടിക്കല൪ത്തി നി൪മിച്ച സു൪ക്കി മിശ്രിതത്തിലേക്ക് മണലും കല്ലും ഉപയോഗിച്ച് കോൺക്രീറ്റ് രൂപത്തിലാക്കിയാണ് പ്രത്യേക അച്ചിൽ നിറച്ച് സിലിണ്ട൪ ക്യൂബ് നി൪മിച്ചത്. ഇവ സെറ്റാകുന്നതിന് വെള്ളം നനച്ച് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഉറച്ചുനിൽക്കാതെ തക൪ന്നുവീഴുകയായിരുന്നെന്ന് കരുതുന്നു.
മുല്ലപ്പെരിയാ൪ അണക്കെട്ട് നി൪മിച്ച ഘട്ടത്തിൽ രൂപപ്പെടുത്തിയ മാതൃകയിലാണ് സു൪ക്കി മിശ്രിതം തയാറാക്കി ക്യൂബ് നി൪മിച്ചത്. ക്യൂബ് തക൪ന്നതോടെ അണക്കെട്ട് നി൪മാണത്തിനുപയോഗിച്ച സു൪ക്കി ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ പൂ൪ണമായും നശിച്ചിരിക്കാമെന്നും വെള്ളത്തിലൊഴുകി നഷ്ടപ്പെട്ടിരിക്കാമെന്ന കേരളത്തിൻെറ വാദങ്ങൾക്ക് പിൻബലമേകുന്നതാണ്. തമിഴ്നാട് ഇൻസ്പെക്ഷൻ ബംഗ്ളാവിന് സമീപം ഏറെ രഹസ്യ സ്വഭാവത്തോടെയാണ് സു൪ക്കി ക്യൂബുകൾ നി൪മിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.