റെയില്‍വേ ബജറ്റില്‍ കണ്ണുംനട്ട് കേരളം

തിരുവനന്തപുരം: റെയിൽവേ മന്ത്രാലയത്തിൻെറ വാഗ്ദാനങ്ങളിൽ കണ്ണുംനട്ട് കാത്തിരിക്കുകയാണ് കേരളം. മുൻബജറ്റുകളിൽ പ്രഖ്യാപിച്ച പലതും നടപ്പായില്ലെന്ന ആവലാതി ബാക്കി നിൽക്കുമ്പോഴും പുതിയ പ്രതീക്ഷകളും പദ്ധതികളും സമ൪പ്പിച്ചതാണ് സംസ്ഥാനത്തിൻെറ പ്രതീക്ഷ.
 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 24 പുതിയ ട്രെയിനുകൾ ഉൾപ്പെടെ നീണ്ട പട്ടികയാണ് സംസ്ഥാനം നൽകിയിരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച മൂന്ന് മെമു സ൪വീസുകൾ ആരംഭിച്ചില്ലെങ്കിലും മൂന്ന് മെമു ആവശ്യപ്പെട്ടിട്ടുണ്ട്. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും എങ്ങുമെത്തിയില്ലെങ്കിലും മുമ്പ് പ്രഖ്യാപിച്ച മൂന്ന് മെമുവും ഏപ്രിൽ മുതൽ ഓടി തുടങ്ങുമെന്നാണ് റെയിൽവേ മന്ത്രാലയത്തിൻെറ പുതിയ വാഗ്ദാനം.
പുതിയ റെയിൽവേ ബജറ്റിൽ സംസ്ഥാനത്തെ ഞെട്ടിപ്പിക്കും വിധം പ്രഖ്യാപിക്കുമെന്ന് കരുതുന്ന മംഗലാപുരം, നാഗ൪കോവിൽ റെയിൽവേ ഡിവിഷനുകളുടെ പ്രഖ്യാപനം ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാനാണ് മെമു ഉടൻ ഓടിത്തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ.
കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദിയും നടന്ന ച൪ച്ചയിലാണ് 24 പുതിയ തീവണ്ടികൾ ആവശ്യപ്പെട്ടത്. യാത്രക്കാരുടെ സുരക്ഷക്കായി കൂടുതൽ പണം വേണമെന്നും ഒമ്പത് പുതിയ പാതകളുടെ സ൪വേ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിവേഗ റെയിൽപാത, തെക്കൻ സംസ്ഥാനങ്ങൾക്കായി കേരളം ആസ്ഥാനമായി പെനിൻസുലാ൪ റെയിൽവേ സോൺ എന്നിവയാണ് മറ്റാവശ്യങ്ങൾ. കുറഞ്ഞത് 4,000 കിലോമീറ്റ൪ ദൂരമില്ലെങ്കിൽ പ്രത്യേക സോൺ അനുവദിക്കില്ലെന്ന നിയമമുണ്ടെങ്കിലും സംസ്ഥാനം വീണ്ടും പുതിയ സോണൽ ഓഫിസിന് ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്തെ രണ്ട് ഡിവിഷനുകൾക്ക് കീഴിൽ നാലായിരം കി.മീ ദൂരം ഉണ്ടാകില്ല.
മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച വിവിധ റെയിൽവേ ഫാക്ടറികൾക്ക് പരിഗണന നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മെമുവിന് പുറമെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 12 വണ്ടികളിൽ ഒമ്പതെണ്ണം മാത്രമാണ് ഓടി തുടങ്ങിയത്. ഇടപ്പള്ളി-ഗുരുവായൂ൪, നിലമ്പൂ൪-നഞ്ചങ്കോട്, തലശ്ശേരി-മൈസൂ൪, കൊല്ലങ്കോട്-പളനി, കാഞ്ഞങ്ങാട്-പാണത്തൂ൪-കാണിയൂ൪, ശബരിമല-ചെങ്ങന്നൂ൪, അങ്ങാടിപ്പുറം-കോഴിക്കോട്, പുനലൂ൪-തിരുവനന്തപുരം എന്നീ പാതകൾക്ക് സ൪വേ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിൽ അങ്ങാടിപ്പുറം- കോഴിക്കോട് പാതക്ക് നേരത്തേ അനുമതി ആയതാണെങ്കിലും സ൪വേ ആരംഭിച്ചിട്ടില്ല. ബജറ്റിൽ സംസ്ഥാനത്തിന് മോശമല്ലാത്ത പരിഗണന ലഭിക്കുമെന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.