ശസ്ത്രക്രിയ വിജയം; ജഗതിയുടെ നില മെച്ചപ്പെട്ടു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടൻ ജഗതി ശ്രീകുമാറിൻെറ ആരോഗ്യനില മെച്ചപ്പെട്ടു. കൈകാലുകൾക്കും ഇടുപ്പെല്ലിനും ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തി. രാവിലെ 11ന് തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് ആറുവരെ നീണ്ടു. മിംസിലെ അസ്ഥിരോഗവിഭാഗം മേധാവി ഡോ. ജോ൪ജ് എബ്രഹാം, സീനിയ൪ കൺസൾട്ടൻറ് ഡോ. സാമുവൽ ചിത്തരഞ്ജൻ, ഡോ. ഗീത ജോ൪ജ് എന്നിവ൪  നേതൃത്വം നൽകി.
മൂന്നു വ്യത്യസ്ത ഓപറേഷനും വിജയകരമായിരുന്നെന്നും അദ്ദേഹത്തെ സ൪ജിക്കൽ ഐ.സി.യുവിലേക്ക് മാറ്റിയതായും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. ബുധനാഴ്ച വൈകീട്ടോടെ വെൻറിലേറ്ററിൽനിന്ന് മാറ്റാനാവുമെന്നാണ് പ്രതീക്ഷ. ഡ്രൈവ൪ അനിൽകുമാറിനെ ഇന്ന് റൂമിലേക്ക് മാറ്റും. നടന്മാരായ ഇന്നസെൻറ്, വിജയരാഘവൻ, സാദിഖ് എന്നിവ൪ ആശുപത്രിയിലെത്തി. ശനിയാഴ്ചയാണ് ജഗതിയെ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചത്. വയറ്റിൽ ആദ്യ ശസ്ത്രക്രിയ നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.